മാറാപ്പ് – കവിതാ ദൃശ്യാവിഷ്കാരം

Featured, Malayalam

ഫിനോ പുത്തന്‍കുടി രചിച്ച് സ്റാന്‍ലി മാത്യൂ ആലപിച്ച “മാറാപ്പ്” എന്ന കവിതയുടെ ദൃശ്യാവിഷ്കാരവുമായി രചയിതാവിന്റെ പിതാവ് ജോയ് പുത്തന്‍കുടി വേദിയില്‍.

കൊമ്പനാട് (പെരുമ്പാവൂര്‍) ബ്രദറണ്‍ അസംബ്ലിയുടെ യുവജന കൂട്ടായ്മയായ CYF ന്‍റെ പ്രത്യേക കുടുംബ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

എവിടെയെൻ രക്ഷകൻ തെരുവിന്റെ വീഥിയിൽ
ഇരുപാദനഗ്നനായി ഞാൻ തിരെഞ്ഞു
ഇടറുന്നു കാലടി ചുവടിന്നു ഭാരമായ്
എൻ മണ്ടയിൽ ഭാരമുള്ള ഭാണ്ഡം

ചുമലിലീ ചൂടുള്ളമാറാപ്പു കൊണ്ടഖി-
ലാണ്ഡം ചുമന്നു ഞാൻ വേച്ച ്(2)
കോവിൽ ഈ കോലം വലം വച്ചു-കേവലം
ഭ്രാന്തനെ പോലെ നടന്നു (2)

ദിക്കറിയാതെ ഞാൻ ദിശയറിയാതെ ഞാൻ-ഈ
ധരണിയിൽ പ്രദക്ഷിണം ചെയ്തു (2)
ദു:ർഗന്ധ ചൂരിനാൽ മനം തികട്ടുന്നൊരീ
പാപത്തിൻ മാറാപ്പുമേന്തി (2)

കോടിക്കണക്കിനു ദൈവങ്ങളും-വർണ്ണ
കൊടികളും പാറുന്ന മണ്ണിൽ (2)
മുമ്പിലീ മാറാപ്പു കാഴ്ചവെച്ചെങ്കിലും
പരിഹാസം പല പഴി കേട്ടു (2)

ആശിച്ചു ഞാനീ മാറാപ്പിറക്കുവാൻ
മലകളും പടികളും കേറി (2)
ആവില്ല മാനുഷ്യ കനകം പൊതിഞ്ഞൊരാ
മൂക ദൈവത്തിൻ കരങ്ങൾ (2)

ഒടുവിലായ് കാൽവറി കുന്നിൻ-കുരിശിന്റെ
തണൽ തേടി കാലടികൾ താണ്ടി (2)
കണ്ടു ഞാൻ കർത്തനെ കാൽവറി ക്രൂശതിൽ
ചീന്തി കളയുന്ന കാഴ്ച (2)

മരണത്തെ വെന്നവൻ-മൂന്നു ദിനം കൊണ്ടെൻ
പാപഭാരം ചുമന്നു ക്ഷണത്തിൽ (2)
പൊയ്‌ക്കൊൾക മകനെ നിൻ പാപത്തിൻ മാറാപ്പ്
മോചിച്ചു തന്നെന്നരുളി (2)

അറിയുവീൻ വഴിപാട് കുമ്പസാരം
ശയന പ്രദക്ഷിണം തരുകില്ല രക്ഷ (2)
പകരം നീ കാൽവറി മാമലയിൽ
കർത്തനേശുവിൻ അരികേ വരുവിൻ (2)

അരുളും നിനക്കവൻ ആത്മരക്ഷ
സ്വർഗ്ഗശാന്തിയും സന്തോഷമഖിലം (2)
ലോകം തരുന്നൊരീ ശാന്തി മരീചിക
നൈമിഷ്യം കുമിളാകണക്കെ (2)

Visual presentation of a poem named “Maaraappu” written by Fino Puthenkudy, presented by his father Joy Puthenkudy at CYF special Meeting, Brethren Assembly Kombanadu (Perumbaavur). Vocal and message by Stanly Mathew.