Morning Inspira – 15.01.20

0
195

🌅 MORNING INSPIRA….✍📆 15.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 22 = ദൈവമോ മകനോ.
➡ നെഹെമ്യാവ് (Nehemiah) 6 = ദൈവത്തിന്റെ പ്രവൃത്തിയോ മാനുഷിക പ്രതികരണമോ.
➡ മത്തായി (Mathews) 6: 1 – 4 = പ്രതിഫലമോ പ്രശംസയോ.
➡ അപ്പോസ്തല. ( Acts) 6: 1 – 7 = വചന ശുശ്രൂഷയോ മേശയിലെ ശുശ്രൂഷയോ.

🎯 സ്വർഗ്ഗത്തിലുള്ള പിതാവ്

1994 -ൽ ചാരവൃത്തിക്കേസിൽ കുറ്റാരോപിതനായ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നിരപരാധിയും നഷ്ടപരിഹാരത്തിന് അർഹനുമാണെന്ന് 2018 ൽ കോടതി വിധി പ്രഖ്യാപിച്ചപ്പോൾ അദ്ദേഖത്തെ കൈരളി ടിവി യിലെ ജെ.ബി ജംഗ്ഷൻ പരിപാടിയിൽ അതിഥിയായി വിളിച്ച് ഒരു അഭിമുഖസംഭാഷണം നടത്തി. അതിൽ ബഹുമാന്യനായ അവതാരകൻ ജോൺ ബ്രിട്ടാസ് ഇപ്രകാരം ചോദിച്ചു “ഈ അതിരുകൾ ഇല്ലാത്ത ബഹിരാകാശത്തിന്റെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ എന്തിനാണ് ഇത്ര മത്സരങ്ങൾ നടത്തുന്നത്?”
അതിനുത്തരമായി ആ ശാസ്ത്രജ്ഞൻ പറഞ്ഞത് “രാജ്യങ്ങൾ ബഹിരാകാശത്ത് അവരുടെ ഉപഗ്രഹങ്ങൾ സ്ഥാപിക്കാൻ പരിശ്രമിക്കുന്നത് അവിടെയുള്ള അധികാരം നേടിയെടുക്കാനാണ്. അവിടെ അധികാരം നേടിയാൽ താഴെയുള്ള രാജ്യങ്ങളെ അവർക്ക് നിഷ്പ്രയാസം ഭരിക്കാൻ കഴിയും, അവിടെയിരുന്നുകൊണ്ട് താഴെ നടക്കുന്ന കാര്യങ്ങളെ വിലയിരുത്തി നിയന്ത്രിക്കാൻ കഴിയും” എന്നാണ്.
രാജ്യങ്ങൾ ഉപഗ്രഹങ്ങൾ അയച്ച് ബഹിരാകാശത്തിന്റെ അധികാരം നേടി താഴെ ഭൂമിയിലുള്ള രാജ്യങ്ങളെ ഭരിക്കാൻ പരിശ്രമിക്കുന്ന ഈ കാലത്ത് ഒരു കാര്യം നിർബന്ധമായി അറിയുക, നമ്മുടെ ദൈവം ബഹിരാകാശത്തിനും മുകളിലാണ്, സ്വർഗ്ഗത്തിലാണ് (മത്തായി 6:1). ഏത് രാജ്യം നമ്മെ ഭരിക്കാൻ ശ്രമിച്ചാലും ആത്യന്തികമായി നാമും നമ്മെ ഭരിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളും ദൈവത്തിന്റെ കീഴിലാണ്. ആകയാൽ എല്ലാത്തിനും എല്ലാവരിലും മുകളിലായ അവിടുത്തെ പ്രസാദിപ്പിക്കലാകട്ടെ നമ്മുടെ പ്രധാന ഉത്തരവാദിത്തം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794