Morning Inspira – 10.07.19

Uncategorized

🌅 MORNING INSPIRA….✍📆 09.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 7 = ഗിദെയോൻ മിദ്യാന്യരെ തോല്പിക്കുന്നു.
➡ ഉത്തമഗീതം (Songs of Solomon) 1 = ശൂലമിയും യെരുശലേം പുത്രിന്മാരും.
➡ മർക്കൊസ് (Mark) 11: 15 – 19 = യേശു യെരുശലേം ദൈവാലയം സന്ദർശിക്കുന്നു.
➡ എഫെസ്യർ (Ephesians) 6: 5 – 9 = യജമാനന്മാരും ദാസന്മാരും.

🎯 എന്നെ ഞാൻ തന്നെ

വാർത്താചാനലുകളുടെ പെരുപ്പവും മാസികകളുടെ ആധിക്യവും നിമിത്തമായിരിക്കണം ഇന്ന് ജീവിതത്തിൽ വിജയിച്ചവരുടെ നിരവധി അഭിമുഖങ്ങൾ നമുക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അവിശ്വാസികളുടെ ഒരു വലിയ കൂട്ടമാണതിൽ ഇടം പിടിക്കുന്നതെങ്കിലും വിശ്വാസികളും ഉണ്ടെന്നുള്ളത് ആനന്ദവും അഭിമാനവും നൽകുന്നു. വിശ്വാസികളുടെ വലിയൊരു കൂട്ടത്തെ ദൈവം വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ സഹായിക്കട്ടെ. അങ്ങനെ വിജയത്തിന്റെ കൊടുമുടികളിൽ നമ്മുടെ കാലുകൾ വെക്കുമ്പോൾ “ഞാൻ തന്നെ എന്നെ വിജയിപ്പിച്ചു എന്നർത്ഥം വരുന്ന എന്റെ ആത്മാർത്ഥതയോ കഠിനാദ്ധ്വാനമോ നിമിത്തമാണ് എനിക്ക് ഈ വിജയം ഉണ്ടായതെന്ന് നാം പറയരുത് മറിച്ച് ദൈവമാണ് എന്നെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നതെന്ന് പറയണം. അതിനു വേണ്ട ഉറച്ച തീരുമാനം നാം ഇപ്പോഴേ എടുക്കണം. എങ്കിൽ മാത്രമേ ദൈവം നമുക്ക് വിജയം നല്കുകയുള്ളു (ന്യായാധിപന്മാർ 7:2).

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794