Morning Inspira – 11.07.19

Uncategorized

🌅 MORNING INSPIRA….✍📆 11.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 9 = അബീമേലെക്ക്
➡ ഉത്തമഗീതം (Songs of Solomon) 4,5 = മണവാളനും മണവാട്ടിയും പരസ്പരം പുകഴ്ത്തുന്നു.
➡ മർക്കൊസ് (Mark) 11: 27 – 33 = യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.
➡ എഫെസ്യർ (Ephesians) 6: 20 – 24 = അന്ത്യവന്ദനം

🎯 അബീമേലെക്ക് ജനിക്കാതിരിക്കട്ടെ

ഇന്ന് നാം വായിച്ച ന്യായാധിപന്മാരുടെ പുസ്തകം ഒമ്പതാം അദ്ധ്യായം നമുക്ക് പരിചയപ്പെടുത്തുന്നത് വളരെ വ്യത്യസ്തനായ വ്യക്തിയായ അബീമേലെക്കിനെയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് അദ്ദേഹമെങ്കിലും ഇന്നും നമ്മിൽ അബീമേലെക്ക് ജനിക്കാൻ സാധ്യതയുണ്ട്, അഥവാ ആ സ്വഭാവങ്ങൾ ജനിക്കാൻ സാധ്യതയുണ്ട്.

1. അത്യാഗ്രഹം:- അദ്ദേഹത്തിന്റെ ഒന്നാമത്തെ പ്രശ്നം അർഹതയില്ലാത്ത രാജത്വം അഥവാ നേതൃത്വം ആഗ്രഹിച്ചു എന്നതാണ്. ആദ്യം അർഹനാവുക അതിനുശേഷം ആഗ്രഹിക്കുക എന്ന തത്വം നാം എപ്പോഴും മനസിൽ സൂക്ഷിക്കേണം (വാ 2).

2. അപകർഷതാബോധം:- താൻ വെപ്പാട്ടിയുടെ മകനാണെന്നല്ല, ദൈവം തന്നെ നിർമ്മിച്ചതാണ്, താൻ ദൈവത്തിനു വേണ്ടപ്പെട്ടവനാണ് എന്നായിരുന്നു അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നത്. പക്ഷെ അങ്ങനെ ചിന്തിക്കാൻ അദ്ദേഹത്തിനായില്ല, അതുകൊണ്ടദ്ദേഹം തുമ്പുകെട്ടവരും നിസാരന്മാരുമായ ആളുകളെ വാങ്ങി അവർക്ക് നായകനായിത്തീർന്നു. നമ്മുടെ ബലഹീനതകളെയും കുറവുകളെയുമല്ല നമ്മിലെ കഴിവുകളെയും നാം എന്ന വ്യക്തിയെയും കാണാൻ നമുക്കാകണം. അങ്ങനെ സാധിക്കാതെ വന്നാൽ അപകർഷതാബോധം നമ്മെയും കീഴടക്കും (വാ 4).

3. അഹങ്കാരം:- അത്യാഗ്രഹവും അപഹർഷതാബോധവും അവന് ചില പദവികൾ നല്കി. ഒപ്പം ആ പദവി അഹങ്കാരവും. ആപത്തിന്റെ ആദ്യത്തെപടിയാണ് അഹങ്കാരം എന്ന വാക്യം വാസ്തവമെന്ന് തെളിയിച്ച് ആ അഹങ്കാരം അവനെ ഇല്ലാതാക്കി.
പ്രിയരെ, നാമാരും അബീമേലെക്കുമാരല്ല. എന്നാൽ നമ്മിലും അബീമേലെക്ക് ജനിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഒരുനാളും സംഭവിക്കാതിരിക്കട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794