Morning Inspira – 12.07.19

Uncategorized

🌅 MORNING INSPIRA….✍📆 12.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 10 = യിസ്രായേൽ വീണ്ടും യഹോവക്ക് അനിഷ്ടമായതു പ്രവൃത്തിക്കുന്നു.
➡ ഉത്തമഗീതം (Songs of Solomon) 6,7,8 = ഇടയനും തന്റെ പ്രീയയും ഒത്തുചേരുന്നു.
➡ മർക്കൊസ് (Mark) 12: 1 – 12 = ദുഷ്ടന്മാരായ കുടിയാന്മാർ.
➡ ഫിലിപ്പിയർ (Philippians) 1: 1 – 11 = സ്തോത്രാർപ്പണവും പ്രാർത്ഥനയും.

🎯 സന്താപത്തിൽ സഹതാപം

യിസ്രായേൽ ചരിത്രത്തിലെ ന്യായാധിപന്മാരുടെ കാലം ഇടവേളകൾ നിറഞ്ഞതായിരുന്നു. അത്തരം ഇടവേളകൾ അവർക്ക് സംഭവിച്ചത് അവർ നാഥനില്ലാക്കളരിപോലെയായതിനാലാണ്. യഥാർത്ഥത്തിൽ നാഥന്റെ അഭാവമല്ല മോശെയും യേശുവയും സമ്മാനിച്ച യഥാർത്ഥ നേതൃത്വത്തെ തിരിച്ചറിയാതിരുന്ന അവസ്ഥയായിരുന്നു അത്. മോശെയും യോശുവയും മാറിമാറി പറഞ്ഞത് “നിങ്ങളുടെ ജീവിതത്തിന്റെ ഉടമകൾ നിങ്ങളാണ്. ജനനം തന്ന ദൈവം മരണം സമ്മാനിക്കുന്നതിനു മുമ്പുള്ള ജീവിതം എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. സൃഷ്ടാവായ ദൈവം നമ്മുടെ ജീവിതത്തെ നന്നാക്കാനായി അവിടുത്തെ വെളിപ്പെടുത്തുകയും അവിടുത്തെ ഹിതം നിങ്ങൾക്ക് ന്യായപ്രമാണത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അത് തിരഞ്ഞെടുക്കാം തിരസ്ക്കരിക്കാം, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. ഞങ്ങൾ ഞങ്ങളുടെ നേതൃത്വം വെച്ച് യഹോവയെ സേവിക്കുന്നത് തിരഞ്ഞെടുക്കുന്നു” എന്നാണ്.
നിർഭാഗ്യവശാൽ യിസ്രായേൽ ജനതക്ക് അവരിൽ അടങ്ങിയിരിക്കുന്ന നേതൃത്വത്തെ തിരിച്ചറിയാനായില്ല. അതുകൊണ്ടവർ ഒരു തിരഞ്ഞെടുപ്പ് നടത്താതെ അവരെ നയിക്കാനായി ഒരാളെ കാത്തിരുന്നു. തത്ഫലമായി യഹോവയുടെ ജനം എന്ന ലേബലിൽ ജീവിച്ച് ജാതികളെപ്പോലെ അല്ലെങ്കിൽ ജാതികൾ ചെയ്യുന്നതുപോലെ അവർ ചെയ്തു. അനന്തരഫലമായി ആത്മീയ ഭൗതീക വീഴ്ച്ചകളും ദു:ഖങ്ങളും അവരുടെ സന്തതസഹചാരികളായി. ഈ സന്താപസ്ഥിതി കണ്ടിട്ട് ദൈവത്തിന് അവരോട് സഹതാപം തോന്നി.
പ്രിയരെ, നമ്മുടെ ജീവിതവും പലപ്പോഴും ഇങ്ങനെയല്ലെ? നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മളാണ്, സത്യവേദപുസ്തകം നമുക്കുള്ള നിർദ്ദേശങ്ങളാണ്, അത് തിരഞ്ഞെടുക്കാനുള്ള അധികാരം നമുക്കാണ്, എന്നിവ അറിയാമായിരുന്നിട്ടും നാം പലപ്പോഴും വേറെ നേതൃത്വങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയല്ലെ? ആ കാത്തിരിപ്പിൽ പലതിലും നാം ലോകത്തോട് അനുരൂപപ്പെട്ട് പോകുകയല്ലെ? തിരിച്ചറിയുക, മടങ്ങിവരുക, നിങ്ങളിലെ നേതൃത്വത്തെ കുഴിച്ചുമൂടാതിരിക്കുക. നമ്മുടെ ഇത്തരം അവസ്ഥയെ നോക്കി ദൈവത്തിന് സഹതാപം തോന്നാതിരിക്കട്ടെ (ന്യായാധിപന്മാർ 10:16).

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794