Morning Inspira – 13.01.20

0
180

🌅 MORNING INSPIRA…✍📆 13.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 19 = സോദോം ഗോമോറയുടെ നാശം, ലോത്തിന്റെ കുടുംബത്തിന്റെ പരാജയം.
➡ നെഹെമ്യാവ് (Nehemiah) 4 = യെരുശലേം മതിൽ പണിയിലെ പുരോഗതി.
➡ മത്തായി (Mathews) 5: 33 – 37 = വിശ്വസ്തരായിരിപ്പിൻ (സത്യം ചെയ്യുന്നതിനുള്ള വ്യവസ്ഥ).
➡ അപ്പോസ്തല. ( Acts) 5: 12 – 16 = സഭയുടെ സഹോദര്യവും വളർച്ചയും.

🎯 വാക്കുകളിൽ വിശ്വസ്തരാകുക

ഒരിക്കൽ ചില വിദേശികൾ കേരളത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയരികിലെ ഒരു ചെറിയ കടയിൽ കാട്ടിൽ നിന്നെടുത്ത തേൻ വില്ക്കപ്പെടും എന്ന ബോർഡ് കണ്ട് അവർ വണ്ടി നിറുത്തി കടയിൽ ചെന്ന് ചോദിച്ചു “ഈ ബോർഡിൽ എഴുതിയിരിക്കുന്നത് സത്യമാണോ? ശരിക്കും കാട്ടിൽ നിന്നെടുത്ത ഒർജിനൽ തേൻ തന്നെയാണോ, അതോ ശർക്കര ലായനി ചേർത്ത തേൻ ആണോ വില്ക്കുന്നത്?
ഈ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ അദ്ദേഹം കൊടുത്ത മറുപടി “ഞാൻ ഒരു സത്യക്രിസ്ത്യാനി ആണ്” എന്നായിരുന്നു.
ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഉത്തരമായി ഇതിനെ നമുക്ക് തോന്നാം. പക്ഷെ അതാണ് യഥാർത്ഥ ഉത്തരം. ഒരാൾ (സത്യ)ക്രിസ്ത്യാനി ആകുന്നത് ക്രിസ്തുവിന്റെ വാക്കുകൾ അംഗീകരിക്കുമ്പോഴാണ്. ക്രിസ്തുവിന്റെ കല്പന ”നിങ്ങൾ അശേഷം സത്യം ചെയ്യരുതു; നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു” (മത്തായി 5:34, 37) എന്നാണ്.
ഒരാൾ ക്രിസ്ത്യാനി ആണോ അദ്ദേഹം പറയുന്ന വാക്കുകൾ സത്യം ആയിരിക്കും കൃത്യമായിരിക്കും. അത് മറ്റുള്ളവർ വിശ്വസിക്കാൻ ഏതെങ്കിലും സ്ഥലത്തെയോ വ്യക്തികളെയോ ഇടിവിൽ നിറുത്തേണ്ടി വരില്ല.
മാന്യമിത്രമേ, താങ്കൾ പറയുന്ന വാക്കുകൾ “സത്യമാണോ, നിങ്ങളത് ശരിക്കും ചെയ്യുമോ, തരുമോ, സത്യം ചെയ്യാമോ” എന്നിങ്ങനെ കേൾവിക്കാർ പ്രത്യേകിച്ച് നിങ്ങളെ പരിചയം ഉള്ളവർ ചോദിക്കാറുണ്ടോ? ഉണ്ടെങ്കിൽ വചനപ്രകാരം താങ്കൾ ദുഷ്ടന്റെ പട്ടികയിലാണ്. ഒരർത്ഥത്തിൽ ദുഷ്ടന്മാർ ക്രിസ്ത്യാനികൾക്ക് ഇടയിലും ഉണ്ടായതിനാലാണ് ക്രിസ്ത്യാനി എന്നു മാത്രം പറയേണ്ടയിടത്ത് സത്യക്രിസ്ത്യാനി എന്നു പറയേണ്ടി വരുന്നത്. ആകയാൽ നമുക്കിന്ന് ഒരു തീരുമാനം എടുക്കാം, ഞാൻ വാക്കിൽ വിശ്വസ്തത ഉള്ളവനായിരിക്കും, ഞാൻഅശേഷം സത്യം ചെയ്യുകയില്ല. എന്റെ ഉവ്വു എല്ലായിപ്പോഴും ഉവ്വും എന്റെ ഇല്ല എപ്പോഴും ഇല്ലയും ആയിരിക്കും.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794