Morning Inspira – 14.07.19

Uncategorized

🌅 MORNING INSPIRA….✍📆 14.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 12 = യിഫ്താഹും എഫ്രയീമും.
➡ യെശയ്യാവ് (Isaiah) 2 = യഹോവയുടെ ദിവസം.
➡ മർക്കൊസ് (Mark) 12: 18 – 27 = പുനരുത്ഥാനം സംബന്ധിച്ച സംശയങ്ങളും നിവാരണവും.
➡ ഫിലിപ്പിയർ (Philippians) 1: 27 – 30 = സ്ഥിരതക്കുള്ള ആഹ്വാനം.

🎯 ഒരക്ഷരം തെറ്റി ജീവൻ പോയി

ന്യായാധിപനായ യിഫ്താഹിന്റെ കാലത്ത് നിലനിന്ന ഗോത്രപകയുടെ ചിത്രം വരച്ചുകാണിക്കുകയാണ് ന്യായാധിപന്മാരുടെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം.
സഹോദരഗോത്രങ്ങളായ എഫ്രയീമും മനശ്ശെയും ഗിലെയാദ്യരെ എഫ്രയീമ്യരുടെ അഭയാർഥികളായി കണ്ടതിനെ തുടർന്ന് ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദ്ദാന്റെ കടവു പിടിക്കുകയും “ശി” ഉച്ചരിക്കാൻ കഴിയാതെ പകരം “സി” ഉച്ചരിക്കുന്ന എഫ്രയീമ്യരെ സംഹരിക്കുകയും ചെയ്തു. “ശിബ്ബോലെത്ത് ” എന്നതിനു പകരം അവർ “സിബ്ബോലെത്ത്” എന്ന് പറയുമ്പോൾ ആശയം വ്യക്തമാകുമെങ്കിലും ഉച്ചാരണം കൃത്യമാകുകയില്ല അക്ഷരം മാറുകയും ചെയ്യും. ആശയം മനസ്സിലായാൽ മാത്രം പോരാ പറയേണ്ടതുപോലെ തന്നെ പറയണം അങ്ങനെയുള്ളവർക്കേ തുടർന്ന് ജീവിതമുള്ളു.
പ്രിയരെ, ഈ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാതെ ഒരു ആശയം മാത്രം നമുക്കീ രാവിലെ തിരിച്ചറിയാം. ലോകത്തിൽ രണ്ട് തരം ആളുകളാണുള്ളത്. ഒന്ന്, ലോകരക്ഷിതാവും ഏകദൈവവുമായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവർ. രണ്ട്, എല്ലാവരെയും എല്ലാത്തിനെയും യേശുക്രിസ്തുവിനെയും വിശ്വസിക്കുന്നവർ. ആശയത്തിൽ വിശ്വാസം രണ്ട് കൂട്ടർക്കുമുണ്ട് എങ്കിലും വിശ്വസിക്കേണ്ടതുപോലെ വിശ്വസിക്കുന്നവർ ഒന്നാമത്തെ കൂട്ടർ മാത്രമാണ്. അന്ത്യന്യായവിധി നാളിൽ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് വിശ്വസിക്കേണ്ടതുപോലെ വിശ്വസിക്കുന്നവരാണ്. അല്ലാത്തവർ നിത്യന്യായവിധിയിലേക്ക് അഥവ നിത്യനരകത്തിലേക്ക് തള്ളപ്പെടും. താങ്കളുടെ ഉച്ചാരണം ശരിയോ? വിശ്വാസം യഥാർത്ഥമോ? വിശ്വസിക്കേണ്ടതുപോലെ വിശ്വസിക്കാം ജീവന്റെ അവകാശികളാകാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794