Morning Inspira – 15.07.19

Uncategorized

🌅 MORNING INSPIRA….✍📆 15.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 13 = ശിംശോന്റെ ജനനം.
➡ യെശയ്യാവ് (Isaiah) 3, 4 = യെഹൂദയുടെ മേലുള്ള ന്യായവിധിയും മഹത്വപൂർണമായ ഭാവിയും.
➡ മർക്കൊസ് (Mark) 12: 28 – 34 = ഏറ്റവും വലിയ കല്പന.
➡ ഫിലിപ്പിയർ (Philippians) 2: 1 – 11 = ക്രിസ്തുവിന്റെ ഭാവം.

🎯 ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ

ശാസ്ത്രത്തിന്റെ വളർച്ചയിൽ നൂതനമായ പല പഠിപ്പിക്കലുകളും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരം പഠിപ്പിക്കലുകളുടെ ആശ്ചര്യത്തിൽ ബൈബിളുമായി വലിയ ബന്ധമില്ലാത്തവർ ബൈബിളിനെ ഒരു പഴഞ്ചൻ ഗ്രന്ഥമായി കാണുന്നു.
മനശാസ്ത്രജ്ഞർ ഒരു മനുഷ്യന്റെ ഗർഭപാത്രം മുതൽ ശവകല്ലറവരെയുള്ള (womb – tomb) ജീവിതത്തിൽ നാം ഇടപെടണ്ട രീതിയെക്കുറിച്ച് പഠിപ്പിക്കാറുണ്ട്. ഈ പഠിപ്പിക്കലിൽ ഗർഭസ്ഥശിശുവിനോടും നാം പാലിക്കേണ്ട ചില സമീപനങ്ങൾ ഉണ്ടെന്നറിയുമ്പോൾ അതിൽ നാം ആശ്ചര്യപ്പെടുന്നു. എന്നാൽ പ്രിയരെ, ഇതൊരു നൂതനമായ പഠിപ്പിക്കലല്ല. യുഗങ്ങൾക്ക് മുമ്പേ ന്യായധിപന്മാർ ന്യായപാലനം നടത്തിയ കാലത്ത് മാനോഹ യഹോവയോടു കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ (ന്യായാധിപന്മാർ 13:8) എന്ന് പ്രാർത്ഥിച്ചു.
പ്രിയരെ, യാഥാർത്ഥ്യങ്ങളുമായി ബന്ധമുള്ള ഒരു നൂതന പഠിപ്പിക്കലുകൾക്കും ബൈബിളിനെ ഒരു പഴഞ്ചൻ പുസ്തകമാക്കാനോ മാറ്റിവെക്കാനോ കഴിയുകയില്ല. കാരണം യുഗങ്ങൾക്ക് മുമ്പെ ആ പഠിപ്പിക്കൽ ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. യഥാർത്ഥത്തിൽ ഒരോ ദിവസവും പല നൂതന പഠിപ്പിക്കലുകളും നൂതനമല്ല എന്നിൽ പണ്ടേ ഉള്ളതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794