Morning Inspira – 16.07.19

Uncategorized

🌅 MORNING INSPIRA….✍📆 16.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 14 = ശിംശോന്റെ വിവാഹം.
➡ യെശയ്യാവ് (Isaiah) 5 = യിസ്രായേൽ ദൈവത്തിന്റെ മുന്തിരിത്തോട്ടം.
➡ മർക്കൊസ് (Mark) 12: 35 – 40 = ദാവീദിന്റെ മക്കൾ.
➡ ഫിലിപ്പിയർ (Philippians) 2: 12 – 18 = ലോകത്തിൽ ജോതിസ്സുകൾ.

🎯 ശിംശോന്റെ പിരിമുറുക്കം

പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ വ്യത്യസ്തങ്ങളായ ആശയങ്ങളുടെ സംഘട്ടനത്തിൽ പകച്ചു നില്ക്കുന്ന അവസ്ഥ എല്ലമനുഷ്യരും നേരിട്ടിട്ട് ഉണ്ടാകും. ആ അവസ്ഥയെ നാം സാധാരണയായി വിശേഷിപ്പിക്കുന്നത് tension അഥവാ പിരിമുറുക്കം എന്നാണ്.
യിസ്രായേലിന്റെ ന്യായാധിപനായിരുന്ന ശിംശോനും തന്റെ യൗവനത്തിൽ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോയി. വിവാഹമായിരുന്നു വിഷയം. ദൈവത്തിന്റെ നിയോഗവും ദൈവാത്മാവിന്റെ സ്വാധീനവുമുള്ള തനിക്ക് ദൈവം തന്റെ ഹിതപ്രകാരമുള്ള ഫെലിസ്ത്യപെൺകുട്ടിയെ കാണിച്ചുകൊടുത്തു. എന്നാൽ അത് സാധരണയായി നടക്കാത്ത കാര്യമായതിനാൽ മാതാപിതാക്കൾക്ക് അംഗീകരിക്കാനായില്ല. അവർ അവനോട് അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ നമ്മുടെയാളുകൾ ചെയ്യുന്നതുപോലെ നിനക്കുമായാൽ പോരെ എന്നു ചോദിച്ചു (ന്യായാധിപന്മാർ 14:3).
തനിക്കുവേണ്ടി ഒരുപാട്നാൾ കാത്തിരുന്ന്, പ്രാർത്ഥിച്ച്, കഷ്ടങ്ങൾ സഹിച്ച്, തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ അനുസരിക്കണമോ അതോ ദൈവത്തെ അനുസരിക്കണമോ (തന്റെ ഇഷ്ടത്തെ)? മാനുഷികമായി ചിന്തിച്ചാൽ വിവാഹം കഴിക്കാൻ അവനുണ്ടായ താല്പര്യം പ്രായത്തിന്റെ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടാൻ എല്ലാ സാധ്യതയുമുള്ളതിനാൽ പരിഗണന നല്കേണ്ടത് മാതാപിതാക്കൾക്കാണ്. പക്ഷെ അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു ശിംശോൻ പറഞ്ഞു.
പ്രിയരെ, മാനുഷീകമായ പരിഗണനകൾ ആവശ്യമെങ്കിലും അത് ചിലപ്പോൾ നമ്മെ ദൈവഹിതത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് പിരിമുറുക്കങ്ങൾ ഉണ്ടാകുമ്പോൾ ദൈവഹിതപ്രകാരമാണ് തീരുമാനം എടുക്കുന്നത് എന്നുറപ്പ് വരുത്തുക.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794