Morning Inspira 20.10.19

Uncategorized

🌅 Morning Inspira – 20.10.19

വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 13 = യഹോവാഹാസിന്റെ വാഴ്ച്ച എലീശയുടെ അന്ത്യം.
➡ യെഹെസ്കേൽ (Ezekiel) 16 = യെരുശലേമിന്റെ അവിശ്വസ്തത.
➡ ലുക്കൊസ് (Luke) 20: 1-8 = യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.
➡ 1 പത്രോസ് (1 Peter) 2: 9-17 = ദൈവത്തിന്റെ സ്വന്തജനം.

🎯 ആവർത്തിക്കേണ്ട അനുസരണം

എലീശാ പ്രവാചകൻ തന്റെ ഇഹത്തിലെ വാസം അവസാനിക്കുന്നതിന് അല്പം മുമ്പ് ചെയ്തകാര്യം യിസ്രായേൽ രാജാവായ യോവാശിനോടു കോപിച്ച് അവനെ വഴക്കുപറഞ്ഞതാണ്.
എലീശ മരണക്കിടക്കയിലാണെന്ന് അറിഞ്ഞാണ് യോവാശ് അദ്ദേഹത്തിന്റെ അടുക്കൽ എത്തിയത്. നിറകണ്ണുകളോടെ എലീശയുടെ മുമ്പിൽ നിന്ന അദ്ദേഹത്തോട് എലീശ കിളിവാതിലിൽ കൂടെ അമ്പെയ്യുക എന്ന് ആവശ്യപ്പെട്ടു. എലീശയുടെ വാക്കിനെ യോവാശ് അനുസരിച്ചപ്പോൾ അത് അരാമ്യർക്കു നേരെയുള്ള യഹോവയുടെ ജയാസ്ത്രം ആണെന്ന് എലീശ പറഞ്ഞു.
എലീശയുടെ അടുത്ത കല്പന അമ്പ് നിലത്തടിക്കുക എന്നതായിരുന്നു, യോവാശ് അമ്പ് നിലത്തടിച്ചെങ്കിലും ഒറ്റ പ്രാവശ്യം മാത്രമാണ് അടിച്ചത്. അമ്പ് വിജയത്തിന്റെ പ്രതീകമാണ് എന്നറിഞ്ഞിരുന്നതിനാൽ അദ്ദേഹം അത് പല പ്രാവശ്യം നിലത്ത് അടിക്കേണ്ടതായിരുന്നു പക്ഷെ അദ്ദേഹം അത് ചെയ്തില്ല അതുകൊണ്ടാണ് എലീശ കോപിച്ചതും വഴക്കു പറഞ്ഞതും (2 രാജാക്കന്മാർ 13: 14-19).
ദൈവത്തെ അനുസരിക്കുന്ന കാര്യത്തിൽ കല്പന ഒരു പ്രാവശ്യം മാത്രം അനുസരിച്ചാൽ പോരാ, അനുസരണം ആവർത്തിച്ചുകൊണ്ടിരിക്കണം എന്നാണ് ഈ സംഭവം നമുക്ക് നല്കുന്ന പാഠം. ദൈവത്തെ ആത്മാർത്ഥമായി അനുസരിക്കാം അനുസരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794