Morning Inspira – 21.01.20

0
50

🌅 MORNING INSPIRA….✍📆 21.01.20

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 28 = യാക്കോബിന്റെ പദ്ദനാരമിലേക്കുള്ള യാത്രയും യാത്രയിലെ ദർശനവും
➡ നെഹെമ്യാവ് (Nehemiah) 12 = സെരുബ്ബാബേലിനോടുകൂടെ വന്നവരും മതലിന്റെ സമർപ്പണവും.
➡ മത്തായി (Mathews) 7: 1 – 11 = വിധിക്കരുത്.
➡ അപ്പോസ്തല. ( Acts) 8: 26 – 40 = ഫിലിപ്പോസും ഷണ്ഡനും.

🎯 ന്യായാധിപന്മാരെ സൂക്ഷിക്കുക

രണ്ട് പേർ ചേർന്നാൽ മൂന്നാമതൊരാളെക്കുറിച്ച് സംസാരിക്കുക എന്നത് പലർക്കും ജീവിത ശൈലിയായി മാറിയിരിക്കുന്നു. കുറവുകൾ സംഭവിക്കാത്തവരായി ആരുമില്ല എന്ന സത്യം തിരിച്ചറിഞ്ഞിട്ടും നില്ക്കുന്നു എന്ന് തോന്നുന്നവർ വീഴാതിരിപ്പാനും പരീക്ഷയിൽ അകപ്പെടാതിരിപ്പാനും സൂക്ഷിക്കട്ടെ എന്ന ഉപദേശം പല തവണ ലഭിച്ചിട്ടും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ട് പിടിച്ച് അതിൽ പഠനം നടത്തി അവ പരസ്യമാക്കുന്നതിലും വീഴ്ച്ചക്കുണ്ടായ കാരണങ്ങൾ നികത്തി നിയമം പഠിക്കാത്ത ന്യായാധിപന്മാരാകുന്നതിലും പലരും ഇന്ന് ഉന്മാദം കണ്ടെത്തുകയാണ്.
പ്രിയരേ, ഇത്തരം സ്വഭാവം നാം മന:പൂർവ്വം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നാം മറ്റുള്ളവരെ വിധിക്കുകയോ വിധിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. കാരണം കർത്താവ് പറഞ്ഞത് നാം വിധിക്കുന്ന വിധിയാൽ നമ്മെയും വിധിക്കും നാം അളക്കുന്ന അളവിനാൽ നമുക്കും അളന്ന് കിട്ടും, അതുകൊണ്ട് വിധിക്കപ്പെടാതിരിപ്പാൻ ആരെയും വിധിക്കരുത് എന്നാണ് (മത്തായി 7:1-2). ആരെയും വിധിക്കാതെ നമ്മെ ഏല്പ്പിച്ച ഉത്തരവാദിത്വം മാത്രം നിറവേറ്റി ദൈവസന്നിധിയിൽ വിശ്വസ്തരും നിഷ്കളങ്കരുമായി ജീവിപ്പാൻ നമുക്ക് സാധിക്കട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794