MORNING INSPIRA – 23.04.19

Uncategorized

🌅 MORNING INSPIRA….✍📆 23.04.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ സംഖ്യാപുസ്തകം (Numbers) 19 = ശുദ്ധീകരണജലം.
➡ സങ്കീർത്തനങ്ങൾ (Psalms ) 90 = നിത്യനായ ദൈവവും നിസാരനായ മനുഷ്യനും.
➡ മത്തായി (Matthew) 25: 41 – 46 = ജാതികളുടെ ന്യായവിധി, ഇടത്തു നില്ക്കുന്നവർ.
➡ 1 കൊരിന്ത്യർ (1 Cor) 1: 10 – 17 = സഭയിലെ ഭിന്നത.

🎯 മരണവും ശുദ്ധീകരണവും

ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്ന് ആത്മാവും ജീവനും വേർപെട്ട് കഴിയുമ്പോൾ ശരീരം ജീർണിക്കാൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ചില ബാക്ടീര്യകൾ അതിൽ ഉല്പാദിപ്പിക്കപ്പെടും. അവ ജീവനോടിരിക്കുന്നവരുടെ ശരീരത്തെ വ്യത്യസ്തമായ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പഴമക്കാർ മരണം സംഭവിച്ച വീട്ടിൽ വെച്ച് ആഹാരം കഴിക്കരുത് എന്നും വീട് ചാണകവെള്ളം അടിച്ച് ശുദ്ധീകരിക്കണമെന്നും ആധുനീക വൈദ്യശാസ്ത്രം മരിച്ചവർക്ക് അന്ത്യചുംബനം നല്കുമ്പോൾ നേരിട്ട് മൃത്ശരീരത്തിൽ സ്പർശിക്കാതെ ടിഷ്യു പോലെയുള്ളവ നെറ്റിയിൽ ഇട്ടശേഷം അന്ത്യചുംബനം നല്കണം എന്നും ആ പരിസരത്ത് വെച്ച് ഭക്ഷിക്കരുത് എന്നും ആവശ്യപ്പെടുന്നത്.
ഇവയെ എല്ലാം വെറും പഴയ ആചാരമായി കണ്ട് തള്ളിക്കളയുന്നവരും ഓ വൈദ്യശാസ്ത്രത്തിന്റെ പുതിയ പഠിപ്പിക്കലുകൾ എന്ന് പറഞ്ഞ് അവഹേളിക്കുന്നവരുമാണ് ഇന്ന് സമൂഹത്തിൽ കൂടുതലും ഉള്ളത്. അതുകൊണ്ടാണ് വിലാപവീടുകൾ പലതും വിരുന്നു വീടുകൾ പോലെയായത്. പ്രിയരെ, ഇത് ആചാരമോ, നൂനതമായ കണ്ടുപിടുത്തമോ, വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലോ അല്ല നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവം വെളിപ്പെടുത്തിയ സത്യമാണ്. യഹോവയായ ദൈവം യിസ്രായേൽ ജനത്തോട് മരിച്ചുപോയ മനുഷ്യന്റെ ശവം തൊടുന്നവൻ അശുദ്ധനാണെന്നും കൂടാരത്തിനകത്തുവെച്ചാണ് മരണം നടന്നതെങ്കിൽ ഏഴ് ദിവസത്തേക്ക് കൂടാരവും കൂടാരത്തിൽ ഇരുന്നവരും അശുദ്ധരാണെന്നും അതിനകത്ത് മൂടിക്കെട്ടാതെ തുറന്നിരുന്ന പാത്രങ്ങൾ അശുദ്ധമാണെന്നും ശവക്കുഴിയെ തൊടുന്നവനും ഏഴ് ദിവസത്തേക്ക് ആശുദ്ധനാണെന്നും അവർക്ക് ജലത്തിൽ ശുദ്ധീകരണം ആവിശമാണെന്നും കല്പന നല്കി (സംഖ്യാ 19: 13 – 16).
പ്രിയരെ, വൈദ്യശാസ്ത്രം വികസിക്കും മുമ്പെ നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ ആരോഗ്യത്തോടെയുള്ള ജീവിതത്തിനായി നാം എടുക്കേണ്ട മുൻകരുതലുകളെ നമ്മെ അറിയിച്ചവനാണ്. ആത്മാവിൽ കളങ്കമില്ലാത്ത അവസ്ഥ മാത്രമല്ല ശരീരത്തിലും കളങ്കമില്ലാത്ത അശുദ്ധിയില്ലാത്ത ആരോഗ്യമുള്ള അവസ്ഥ ദൈവം ആഗ്രഹിക്കുന്നു, അതിനായി അറിയിക്കേണ്ടവ അവൻ അറിയിച്ചുമിരിക്കുന്നു. നാം ഇത്തരം കാര്യങ്ങളിൽ എത്രമാത്രം ജാഗ്രത കാണിക്കുന്നുണ്ട്? ഒാർക്കുക കേവലം ചില വർഷങ്ങളിലേക്കല്ല എന്നേക്കുമുള്ള ചട്ടമായിട്ടാണ് യഹോവ കല്പിച്ചിരിക്കുന്നത് (വാ 21). നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള കർത്താവിന്റെ കരുതൽ ഓർത്ത് നന്ദി പറയുന്നതിനു ഒപ്പം എടുക്കേണ്ട മുൻകരുതലുകളെ സ്വീകരിച്ച് വചനപ്രകാരം ആരോഗ്യമുള്ളവരായി ജീവിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794