ഇറാനില്‍ മൊബൈല്‍ ബൈബിള്‍ ഉപയോഗത്തില്‍ 1886 % വര്‍ദ്ധന!

News

ആധുനിക മൊബൈലുകളുടെ വരവോടെ വിവിധ ഭാഷകളിലുള്ള ബൈബിളുകളുടെ നിരവധി വേര്‍ഷനുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് സ്വന്തം പോക്കറ്റില്‍ ലഭ്യമായി. മൊബൈല്‍ ആപ്പുകള്‍ ബൈബിള്‍ വായനയിലും പഠനത്തിലും വളരെ സഹായകരമാകുന്നു.

ബൈബിളിന്റെ അച്ചടിയും വിതരണവും നിരോധിക്കപ്പെട്ട രാജ്യങ്ങളിലും ദൈവവചനം മൊബൈല്‍ ആപ്പുകള്‍ വഴി ചെന്നെത്തുന്നു.. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ അത്ഭുതകരമായ വര്‍ദ്ധനവ്‌ ആണ് ബൈബിള്‍ ആപ്പുകളുടെ ഉപയോഗത്തില്‍ ഇങ്ങനെയുള്ള ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

ബൈബിള്‍ ആപ്പ്കളില്‍ മിക്കവര്‍ക്കും പരിചിതമായ YouVersion Bible ആപിന്റെ ഡെവലപ്പേഴ്സ് വെളിപ്പെടുത്തുന്ന കണക്കുകള്‍ നമ്മുടെ ശ്രദ്ധ അര്‍ഹിക്കുന്നു. ഇറാന്‍, ചൈന, പാകിസ്ഥാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 200 മുതല്‍ 1800 ശതമാനം വരെ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്!

ലോകമാകമാനം യു വേര്‍ഷന്‍ ബൈബിള്‍ ആപ്പുകളുടെ ഡൌണ്‍ലോഡ് 200 മില്ല്യന്‍ കവിഞ്ഞിരിക്കുന്നു, ഈ വര്‍ഷം. റോമര്‍ 12:2 ആണത്രേ ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകള്‍ ഏറ്റവും പ്രിയപ്പെടുന്ന വാക്യം.

“ദൈവവചനത്തിന്നോ ബന്ധനം ഇല്ല.” (2. തിമൊഥെയൊസ് 2:9).

ദൈവത്തിന്റെ വചനം വിവിധ മുഖാന്തരങ്ങളിലൂടെ ജനകോടികളിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.. നമ്മുടെ പങ്ക് എന്ത്??

വിശദമായ വാര്‍ത്ത‍ വായിക്കാം: Click Here