MORNING INSPIRA – 03.01.19.

Uncategorized

🌅 MORNING INSPIRA….✍📆 03.01.19.

📖വായന ഭാഗം 📌പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 4 = ആദ്യ വഴിപാടും പരിണിതഫലങ്ങളും.
➡ എസ്ര (Ezra). 3 = യാഗപീഠത്തിന്റെ പുനപ്രതിഷ്ഠയും ആലയത്തിന്റെ പുനർ നിർമ്മാണവും.
➡ മത്തായി (Mathews) 2: 1 – 12 = യേശുവിന്റെ ജനനവും വിരുന്നുകാരും.
➡ അപ്പോസ്തല. ( Acts) 2: 1 – 13 = പരിശുദ്ധാത്മാവിന്റെ ആഗമനവും അടയാളവും.

🎯 രാജാധിരാജാവും രാജാക്കന്മാരും കയറിയ വീട്

ക്രിസ്തുമസ് ആചാരങ്ങളും വിപണിയിലെ ചില വസ്തുക്കളും ശിശുവായിരുന്ന യേശുവിനെ കിഴക്കു നിന്നു വന്ന വിദ്വാന്മാർ കണ്ടത് പുൽതൊട്ടിലിൽ ആണെന്ന ചിന്ത മനുഷ്യർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ബൈബിൾ പറയുന്നത് അവർ യേശുവിനെ കണ്ടത് ഒരു വീട്ടിൽ വെച്ചാണ് എന്നാണ് (മത്തായി 1: 11).
ആ വീട് ആരുടെയാണ് എന്ന് ബൈബിൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ നമുക്ക് നടത്താവുന്ന നാല് അനുമാനങ്ങളുണ്ട്,

1. ആട്ടിടയന്മാരിൽ ഒരാളുടെ വീട്

യേശു ജനിച്ചു എന്നും പുൽതൊട്ടിലിൽ കിടക്കുന്നു എന്നും ആദ്യം അരുളപ്പാട് കിട്ടിയതും ആദ്യം യേശുവിനെ സന്ദർശിച്ചതും ആടുകൾക്ക് കാവൽ കിടന്ന ഇടയന്മാർക്കാണ്. സാധരണക്കാരിൽ സാധാരണക്കാരായ അവരിൽ ആരെങ്കിലും യേശുവിന് അവരുടെ വീട്ടിൽ ഇടം കൊടുത്തിരിക്കാം (ലൂക്കൊസ് 2: 8, 16).

2. ശിമ്യോന്റെ വീട്

യേശുവിനെ കാണാൻ ഭക്തിയോടെ കാത്തിരുന്ന വ്യക്തിയാണ് ശിമ്യോൻ. ജനിച്ച് എട്ടാം നാൾ ദൈവാലയത്തിലേക്ക് കൊണ്ടുവന്ന യേശുവിനെ അദ്ദേഹം കൈയിൽ എടുക്കുകയും ദൈവത്തെ പുകഴ്ത്തുകയും ചെയ്തു. ഒരുപക്ഷെ അദ്ദേഹം തന്റെ വീട് യേശുവിനായി തുറന്ന് കൊടുത്തിരിക്കാം (ലൂക്കൊസ് 2: 25, 28).

3. ഹന്നയുടെ വീട്

കേവലം ഏഴു വർഷങ്ങൾ മാത്രം കുടുംബജീവിതം നയിച്ച് ശിഷ്ടക്കാലം ദൈവാലയത്തിൽ ഭക്തിയോടെ ജീവിച്ച വളരെ വയസ്സു ചെന്ന ഒരു സ്ത്രിയാണ് ഹന്ന. അവരും ശിമ്യോനെപ്പോലെ യേശുവിനെ തിരിച്ചറിഞ്ഞ് ദൈവത്തെ സ്തുതിക്കുകയും യേശു ആരെന്ന് മറ്റുള്ളവരോട് പ്രസ്താവിക്കുകയും ചെയ്തു. ഒരുപക്ഷെ അവർ തന്റെ വീട് യേശുവിനായി തുറന്ന് കൊടുത്തിരിക്കാം (ലൂക്കൊസ് 2: 37, 38).

4. ദൈവായത്തിലെ സംഭവങ്ങൾക്ക് ദൃക്സാക്ഷിയുടെ വീട്

ദൈവാലയത്തിൽ വെച്ച് ശിമ്യോനും ഹന്നയും ശിശുവായിരുന്ന യേശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്ത ഒരു ദൃക്സാക്ഷി യേശുവിനെ തന്റെ വീട്ടിൽ സ്വീകരിച്ചിരിക്കാം.
മേൽ ഉദ്ധരിച്ചവരിൽ ആരുടെ വീടാണെങ്കിലും രാജാവായി പിറന്ന രാജാധിരാജാവായ നമ്മുടെ കർത്താവിനെ അവർ സ്വീകരിക്കാൻ തയ്യാറായതിനാൽ സന്നാഹം കണ്ട് ഹെരോദാവ് പോലും ഭയപ്പെട്ടുപോയ രാജാക്കന്മാർ (വേദപണ്ഡിതാക്കൾ അവകാശപ്പെടുന്നത് വിദ്വാന്മാർ രാജാക്കന്മാർ ആയിരുന്നു എന്നാണ് സങ്കീ. 68: 29) ആ വീട്ടിലേക്ക് വന്നു. തൽഫലമായി സമൂഹത്തിൽ അവർക്ക് ഉയർച്ചയും മാന്യതയും ഉണ്ടായി.
പ്രിയരെ, യേശു വന്നാൽ അനുഗ്രഹങ്ങൾ നമ്മെ തേടിവരും, യേശുവിന് ജീവിതത്തിലും ഭവനത്തിലും ഇടം കൊടുക്കാൻ മനസ്സുണ്ടോ?

🌹ശുഭദിനം💐
Evg. Johnson Lazar Uppukunnu
9400181794