MORNING INSPIRA – 04.02.19.

Uncategorized

🌅 MORNING INSPIRA….✍📆 04. 02.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 47 – 48 = യിസ്രായേൽ മിസ്രയീമിൽ.
➡ ഈയ്യോബ് (Job). 6 – 7 = എലീഫസിനോടുള്ള ഈയ്യോബിന്റെ മറുപടിയും വിഷാദപ്രകടനവും.
➡ മത്തായി (Mathews) 10: 5 – 15 = യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന സന്ദേശവുമായി തന്റെ ശിക്ഷ്യന്മാരെ അയക്കുന്നു.
➡ അപ്പോസ്തല. ( Acts) 13: 13 – 43 = പൌലൊസ് പിസിദ്യയിലെ അന്ത്യോക്യയിലുള്ള പള്ളിയിൽ പ്രസംഗിക്കുന്നു.

🎯 മനുഷ്യന് ഏറ്റവും വലുത് എന്ത്

ഇന്നു നാം നമ്മുടെ സമൂഹത്തിലേക്ക് കണ്ണ് ഓടിച്ചാൽ നാല് തരം ആളുകളെ നമുക്ക് കാണുവാൻ കഴിയും:

1. വഴി, വാഹനം, സ്കൂൾ, ആശുപത്രി, മോബൈൽ സിഗ്നൽ തുടങ്ങിയ സൗകര്യങ്ങൾ എത്ര കുറവുണ്ടെങ്കിലും സൗകര്യങ്ങൾക്ക് വേണ്ടി സ്വന്തം സ്ഥലം ഉപേക്ഷിച്ച് പോകാത്തവർ.

2. ജീവിതത്തിലെ ആരോഗ്യം മുഴുവൻ പണം നേടുന്നതിനായി മാത്രം മാറ്റി വെക്കുകയും പണം എന്ന ലക്ഷ്യത്തോടെ മാത്രം ജീവിക്കുകയും അതിനുവേണ്ടി ബന്ധങ്ങളെപ്പോലും ഉപേക്ഷിക്കുന്നവർ.

3. സ്വന്തം സ്ഥലത്ത് മറ്റുള്ളവർക്ക് വേണ്ടി ഇലട്രിസിറ്റി സപ്പ്ളെ ചെയ്യുന്ന പോസ്റ്ററുകൾ ഇടാനും വഴി കൊടുക്കാനും തയാറാകാതെ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വാശി പിടിക്കുകയും മറ്റുള്ളവരുടെ മൃഗങ്ങൾ സ്വന്തം സ്ഥലത്ത് കയറിയതിനും അയൽ വാസിയുടെ പുരയിടത്ത് നിൽക്കുന്ന മരം സ്വന്തം പുരയിടത്തേക്ക് ചാഞ്ഞതിനുമായി വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്നവർ.

4. സ്വന്തം മൃഗങ്ങൾക്ക് വേണ്ടി അയൽ വാസികളോടും മക്കളോടും മരുമക്കളോടും വഴക്ക് ഉണ്ടാക്കുന്നവർ. എത്രയെറെ ബലഹീനരും രോഗികളും ആയാലും മൃഗങ്ങളെ ഉപേക്ഷിക്കാൻ തയാറാകാത്തവർ.

ഇത് എന്നത്തെയും മനുഷ്യന്റെ പൊതുവെയുള്ള സ്വഭാവമാണ്. എന്നാൽ അവൻ ഇതിനെക്കാൾ എല്ലാം പ്രധാന്യം മറ്റ് ഒരു കാര്യത്തിന് കൊടുക്കും എന്ന് തെളിയിക്കുകയാണ് ഉല്പത്തി 47. വർഷങ്ങളായി പാർക്കുന്ന കനാൻ ദേശം ഉപേക്ഷിച്ച് യാക്കോബും കുടുംബവും മിസ്രയീമിലേക്ക് പോകാൻ തയാറായത് (വാ. 1, 12), മിസ്രയീമ്യർ അവരുടെ പണം മുഴുവൻ ആഹാരത്തിനായി ചിലവാക്കിയത് (വാ.14), നിലങ്ങളും മൃഗങ്ങളും ഫറവോന് വിറ്റത് (വാ. 16, 17, 20) വരുവാനുള്ള അഞ്ച് വർഷം കൂടെ ക്ഷാമം തുടരും എന്നും അത് അതികഠിനമാകുമെന്നും അതവരുടെ ജീവന് ആപത്താകുമെന്നും അറിഞ്ഞ് അവരുടെ ജീവൻ നിലനിർത്താനാണ്.
പ്രിയരെ, സ്വന്ത സ്ഥലത്തെക്കാളും പണത്തെക്കാളും മൃഗത്തെക്കാളും നിലത്തെക്കാളും വിലയുള്ളത് ജീവനാണ്. അതുകൊണ്ടാണ് നമ്മുടെ കർത്താവ് ചോദിച്ചത് ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു എന്തു പ്രയോജനം? (മത്തായി 16:26) എന്ന്. മുൻ പറഞ്ഞ കാര്യങ്ങളുടെ ഒന്നും പിന്നാലെ പോകാതെ കർത്താവിനായി ജീവനെ സമർപ്പിക്കുക (മത്തായി 10: 37 – 39) എന്നതാണ് ജീവനെ നേടനുള്ള മാർഗം. താങ്കൾ ജീവൻ സമർപ്പിച്ചയാളാണെങ്കിൽ സമർപ്പണത്തോടു വിശ്വസ്തത കാണിച്ചുകൊണ്ട് തുടരുക. ഇനി ഇതുവരെയും സമർപ്പിച്ചിട്ടില്ലെങ്കിൽ ഇന്ന് ദൈവം നിങ്ങളെ അതിനായി ശക്തികരിക്കട്ടെ…

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794