MORNING INSPIRA – 08.01.19.

Uncategorized

🌅 MORNING INSPIRA….✍📆 08.01.19.

📖വായന ഭാഗം 📌പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 10 – 11 = നോഹ മുതൽ അബ്രഹാം വരെ.
➡ എസ്ര (Ezra). 8 = എസ്രായുടെ നേതൃത്തത്തിലുള്ള മടങ്ങിവരവ്.
➡ മത്തായി (Mathews) 4: 12 – 25 = യേശു ശുശ്രൂഷ ആരംഭിക്കുന്നു.
➡ അപ്പോസ്തല. ( Acts) 4: 1 – 4 = അപ്പോസ്തലന്മാർ തടവിലാക്കപ്പെടുന്നു.

🎯 നമ്മെ അറിയുക

നമ്മുടെ നാടിന് നൂറു ശതമാനം സാക്ഷരത അവകാശപ്പെടാനുണ്ടെങ്കിലും ജീവിതത്തിൽ വിജയിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. സ്വദേശം എടുത്താലും വിദേശം എടുത്താലും ഈ സ്ഥിതിക്ക് വലിയ മാറ്റമില്ല.
പരീക്ഷയിൽ തോറ്റതിനും കളിയാക്കിയതിനും മാതാപിതാക്കളോ ഗുരുക്കന്മാരോ വഴക്കു പറഞ്ഞതിനും ബിസിനസ്സിൽ പരാജയപ്പെട്ടതിനും കൃഷി നശിച്ചതിനും കടം വീട്ടാൻ കഴിയാത്തതിനും ഒരു കൂട്ടം ആളുകൾ ഒരു ചാൺ കയറിലോ, വിഷ കുപ്പിയിലോ ജീവിതം അവസാനിപ്പിക്കുന്നു.
മറ്റു ചിലരാകട്ടെ നാലു പേരോടു സംസാരിക്കാനും പ്രസംഗിക്കാനും ലീഡ് ചെയ്യാനും പാട്ടു പാടാനും എന്തിന് സ്വന്തം അഭിപ്രായം പറയാനും സാധിക്കാത്ത നിലയിൽ ഭയത്തിൽ ജീവിതം മുന്നോട്ട് എങ്ങനെയോ കൊണ്ടു പോകുന്നു.
വേറെ ചിലരാകട്ടെ പരാജയപ്പെടുമോ എന്ന പേടിയിൽ പുതിയതായി ഒന്നും ചെയ്യാതെ ജീവിക്കുന്നു.
മറ്റു ചിലരാകട്ടെ എനിക്ക് ഇതിനൊന്നും കഴിവില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നു.
വേറെ ചിലരാകട്ടെ എന്നിക്ക് ഇന്ന ഇന്ന കുറവുകൾ ഉണ്ട് (രോഗം, നിറക്കുറവ്, പൊക്കക്കുറവ്, വണ്ണം, ബലഹീനത) എന്നു പറഞ്ഞ് എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നു.
ജീവിതം വേണ്ട എന്നു വെച്ച് ആത്മഹത്യ ചെയ്യുന്നതും ഭയത്തിൽ ജീവിക്കുന്നതും ഉള്ളതിൽ ഒതുങ്ങി കൂടുന്നതും സ്വയത്തിൽ വിശ്വാസമില്ലാത്തതും സ്വന്തം കുറവുകളെ ഉയർത്തി കഴിവുകളെ അടക്കിവെക്കുന്നതും വലിയ പരാജയമാണ്. ഇത്തരം പരാജയങ്ങളെ അതിജീവിച്ച് വിജയകരമായ ജീവിതം ഉണ്ടാക്കാൻ നാം ചെയ്യേണ്ട കാര്യം നാം ആര് എനിക്കുള്ള കഴിവ് എന്ത് എന്നറിയുകയാണ്. ഇന്ന് നാം വായിച്ച ഉൽപത്തി പുസ്തകത്തിൽ നമ്മുടെ സൃഷ്ടാവായ ദൈവം നമ്മെക്കുറിച്ച് പറയുന്ന ഒരു അഭിപ്രായം “അവർ ചെയ്‌വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.” (ഉല്പത്തി 11:6) എന്നാണ്.
പ്രിയരെ, ഈ അഭിപ്രായം നമ്മുടെ സ്രഷ്ടാവിൽ നിന്ന് വന്നതായതിനാൽ ആധികാരികമാണ്, വിശ്വസ്നീയമാണ്. നമുക്ക് ഉള്ളിൽ ഉളള കഴിവ് അപരാമാണ്, തീരുമാനം എടുത്ത് ചെയ്യാൻ തുടങ്ങിയാൽ അത് നമുക്ക് സാധ്യമാകും…
ഇനി എന്തിന് താമസിക്കുന്നു….

🌹ശുഭദിനം💐
Evg. Johnson Lazar Uppukunnu
9400181794