MORNING INSPIRA – 08.02.19

Uncategorized

🌅 MORNING INSPIRA….✍📆 08.02.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ പുറപ്പാട് (Exodus ). 3 = മോശെക്ക് ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനാകുന്നു.
➡ ഈയ്യോബ് (Job). 12 – 14 = സ്നേഹിതരോടുള്ള ഈയോബിന്റെ മറുപടി.
➡ മത്തായി (Mathews) 11: 1 – 6 = യോഹന്നാൻ ശിഷ്യന്മാരെ യേശുവിന്റെയടുക്കൽ അയക്കുന്നു.
➡ അപ്പോസ്തല. ( Acts) 14: 21 – 28 = മാതൃസഭയിലേക്കുള്ള മിഷനറിന്മാരുടെ മടക്കയാത്ര.

🎯 വിശുദ്ധ ഭൂമിയെ ചെരിപ്പ് അശുദ്ധമാക്കുമോ?

ഹോരേബ് പർവ്വതത്തിലെ മൂൾപടർപ്പിൽ പ്രത്യക്ഷനായ യഹോവയുടെ അരികിലേക്ക് നടന്നടുത്തപ്പോൾ ദൈവം മോശെയോട് “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽ നിന്നു ചെരിപ്പ് അഴിച്ചുകളക” എന്ന് കല്പിച്ചു (പുറ. 3: 5). എന്തിനാണ് ദൈവസന്നിധിയിലേക്ക് വരുമ്പോൾ ചെരുപ്പ് അഴിച്ചുമാറ്റേണ്ടത്? വിരുദ്ധ ഭൂമിയെ ചെരിപ്പ് അശുദ്ധമാക്കുമോ?
മുമ്പോട്ടു കുതിക്കുവാൻ നമ്മെ സഹായിക്കുന്ന നമ്മുടെ കാലുകളെ ആവരണം ചെയ്തു അവയെ സുരക്ഷിതമായി സൂക്ഷിക്കുന്ന വസ്തുവാണ് ചെരിപ്പ്. പ്രകൃതിയിൽ ഉണ്ടാകുന്ന ഉഷ്ണം, ശീതം, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്ത തരം വസ്ത്രങ്ങൾ ശരീരത്തെ സംരക്ഷിക്കുന്നതുപോലെ കല്ല്, മുള്ള്, വൃത്തിഹീനമായ മണ്ണ്, മറ്റു അശുദ്ധികൾ എന്നിവയിൽ നിന്നെല്ലാം പാദങ്ങളെ സംരക്ഷിക്കുകയാണ് ചെരിപ്പ് ചെയ്യുന്നത്. ആകയാൽ ശരീരത്തിന്റെ സംരക്ഷണ വസ്തുക്കളിൽ ഒന്നായ ചെരുപ്പ് നീക്കണം അത് മാത്രം വിശുദ്ധ ഭൂമിയെ അശുദ്ധമാക്കും എന്നു പറയാൻ കഴിയില്ല. ഇനി അത് അശുദ്ധിയിൽ മാത്രം ഉപയോഗിക്കുന്ന വസ്തുവായിരുന്നെങ്കിൽ നമുക്ക് അങ്ങനെ ചിന്തിക്കാമായിരുന്നു. പക്ഷെ ഇതങ്ങനെയല്ല എപ്പോഴും ഇടുന്നതാണ്. എപ്പോഴും ധരിക്കുന്ന വസ്ത്രങ്ങൾ അശുദ്ധമാക്കുന്നില്ലെങ്കിൽ ചെരിപ്പ് മാത്രം എങ്ങനെ അശുദ്ധമാക്കും? മാത്രമല്ല ഇന്ന് ദൈവസാന്നിദ്ധ്യമുള്ള സഭയിലേക്ക് പോകുമ്പോൾ വിലകൂടിയതും ഏറ്റവും നല്ലതുമായ ചെരിപ്പുകളാണ് ആളുകൾ ധരിക്കാറുള്ളതും. അപ്പോൾ പിന്നെ ചെരിപ്പിൽ അശുദ്ധി എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
ആകയാൽ ദൈവം എന്തിനാണ് മോശെയോട് ചെരുപ്പ് നീക്കുവാനായി പറഞ്ഞത്? അതിന്റെ അർത്ഥം എന്താണ്? അതിൽ നിന്ന് ഉൾക്കൊള്ളെണ്ട പാഠം എന്താണ്?
യിസ്രായേലിന്റെ മൂന്നാമത്തെ രാജാവായി ശലോമോനെ നിയമിച്ചപ്പോൾ ദാവീദ് തന്റെ പടനായകനായിരുന്ന യോവാബിനെക്കുറിച്ച് പറഞ്ഞത് “അവൻ സമാധാന സമയത്ത് യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കി ” എന്നാണ് (1 രാജാ 2: 5). അതെ ചെരുപ്പ് തടസ്സമാകുന്നത് അതിൽ പാപത്തിന്റെ കറ ഉള്ളതുകൊണ്ടാണ്. 40 വർഷങ്ങൾക്ക് മുമ്പ് മിസ്രയീമ്യനെ കൊന്ന പാപത്തിന്റെ കാറയുള്ള ചൊരുപ്പുമായി ദൈവസന്നിധിയിലേക്ക് വരാൻ കഴിയില്ല.
പ്രിയരെ, തിങ്കൾ മുതൽ ശനിവരെ നടന്ന പാതകളിലെ പാപത്തിന്റെ കറയുമായി, ഭൂതകാലത്തിലെ പാപത്തിന്റെ കറയുമായി ആരാധന ആലയത്തിലേക്ക് വരാൻ പാടില്ല. പാപത്തെ നീക്കിയ ശേഷം മാത്രം ഞാൻ വിശുദ്ധനാകയാൽ നിങ്ങളും നിങ്ങളെത്തന്നെ വിശുദ്ധികരിച്ച് വിശുദ്ധരായിരിപ്പിൻ എന്നു പറഞ്ഞ കർത്താവിന്റെ സന്നിധിലേക്ക് അടുത്തുവരണം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794