MORNING INSPIRA 08.07.19.

Uncategorized

🌅 MORNING INSPIRA….✍📆 08.07.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ന്യായാധിപന്മാർ (Judges) 6 = ഗിദെയോൻ ന്യായാധിപനായി നിയമിക്കപ്പെടുന്നു.
➡ സഭാപ്രസംഗി (Ecclesiastes) 11, 12 = മായയും ദൈവഭയവും.
➡ മർക്കൊസ് (Mark) 11: 1 – 14 = യെരുശലേമിലേക്കുള്ള വിജയപ്രവേശനം.
➡ എഫെസ്യർ (Ephesians) 6: 1 – 4 = മക്കളും മാതാപിതാക്കളും.

🎯 അഭയസ്ഥാനങ്ങൾ താത്കാലികമോ സ്ഥിരമോ

കഴുത്തുപോലും ഉറയ്ക്കാതെ നിസഹായനായി ജനിക്കുന്ന മനുഷ്യൻ പടവുകൾ പലതും കീഴടക്കുന്നുണ്ടെങ്കിലും അമ്മയിൽ നിന്നുള്ള പൊക്കിൾക്കൊടി ബന്ധത്തെ മുറിക്കാൻ മുതൽ വളർത്തിയെടുത്ത ശരിരത്തെ മണ്ണിന് ഏല്പ്പിക്കാൻവരെ മറ്റുള്ളവരിൽ ആശ്രയിക്കുന്നു. അമ്മയിൽ നിന്നുള്ള ശാരീരിക വേർപാടിനും ഭൂമിയിൽ നിന്നുള്ള വേർപാടിനും സ്വയമായി സഹായം അഭ്യർത്ഥിക്കുന്നതില്ലെങ്കിലും ഇതിനിടയിലുള്ള ജീവിതത്തിൽ അഭയസ്ഥാനങ്ങളായി മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും സമൂഹത്തെയും അവൻ കാണുന്നു.
മിദ്യാന്യരുടെ ആധിക്യം പ്രബലമായപ്പോൾ യിസ്രായേൽ ജനം അഭയമായി കണ്ടത് മലയിടുക്കുകളും ഗുഹകളും കോട്ടകളുമാണ് (ന്യായാധിപന്മാർ 6:2). യഥാർത്ഥത്തിൽ അവർ അഭയസ്ഥാനമായി കാണേണ്ടിയിരുന്നത് മോശയെ മലയിടുക്കുകളിൽ മറച്ച് ദർശനം നല്കിയ, പിതാക്കന്മാരോട് യുദ്ധത്തിന് വന്ന അഞ്ച് രാജാക്കന്മാരെ ഗുഹയിൽ ഇട്ട് പിതാക്കന്മാർക്ക് വിജയം നല്കിയ, എന്റെ ഉറപ്പുള്ള കോട്ട എന്ന് പിതാക്കന്മാർ പാടിയ നിത്യദൈവത്തിലായിരുന്നു; യഹോവയിലായിരുന്നു. പക്ഷെ അവർക്കതിന് കഴിഞ്ഞില്ല.
പ്രിയരെ, നമ്മുടെ ആശ്രയം നിത്യദൈവത്തിലാണോ അതോ നാം കാണുന്ന താത്കാലിക സ്ഥാനങ്ങളിലാണോ? മലയിടുക്കുകളും ഗുഹകളും കോട്ടകളും ഒരുപക്ഷെ താത്കാലികമായി നമ്മെ സംരക്ഷിച്ചു എന്ന് വരാം. എന്നാൽ ശത്രുവിന്റെ കണ്ണുകൾക്കും കൈകൾക്കും കൂർത്ത അമ്പുകൾക്കും ആ സ്ഥലത്തെയും എത്തിപ്പിടിക്കാൻ കഴിയും. എന്നാൽ നാം അഭയം പ്രാപിക്കുന്നത് യഹോവയിലാണെങ്കിൽ നാം എന്നും സുരക്ഷിതരായിരിക്കും.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794