MORNING INSPIRA – 10.01.19

Uncategorized

🌅 MORNING INSPIRA….✍📆 10.01.19.

📖വായന ഭാഗം 📌പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 14 – 15 = ലോത്തിനെ അബ്രഹാം രക്ഷിക്കുന്നു. ദൈവം അബ്രഹാമുമായി ഉടമ്പടി ചെയ്യുന്നു.
➡ എസ്ര (Ezra). 10 = യെഹൂദന്മാർ വിവാഹം കഴിച്ച അന്യജാതി സ്ത്രികളെ ഉപേക്ഷിക്കുന്നു.
➡ മത്തായി (Mathews) 5: 13 – 20 = നാം ഭൂമിയുടെ ഉപ്പും വെളിച്ചവും, വചനത്തിന്റെ നിസ്തുല്യത.
➡ അപ്പോസ്തല. ( Acts) 4: 23 – 31 = പ്രതികൂലത്തിലെ പ്രാർത്ഥന.

🎯 ഇനിയും പ്രത്യാശയുണ്ട്

ന്യായപ്രമാണവും ദൈവഭക്തിയും ഉള്ളവരെ മാത്രമേ വിവാഹം കഴിക്കാവു എന്ന ദൈവകല്പനയെ കാറ്റിൽ പറത്തി ശാരീരിക സൗന്ദര്യം, സാമ്പത്തിക ഭദ്രത, സമൂഹത്തിലെ സ്വാദീനത, നിലവാരം എന്നീ വ്യവസ്ഥകൾക്ക് പ്രധാന്യം നൽകി യെഹൂദന്മാർ അന്യജാതി സ്ത്രികളെ വിവാഹം കഴിച്ചതു നിമിത്തം രാജ്യത്തിനകത്ത് ഉണ്ടായ ആത്മീയ അധപതനം കണ്ട് എസ്രാ ദൈവാലയത്തിനു മുമ്പിൽ വീണു കിടന്നു കരഞ്ഞപ്പോൾ ശെഖന്യാവ് എസ്രയോടു പറഞ്ഞ ഒരു വാചകമാണ് ”ഇനിയും പ്രത്യാശയുണ്ട്” എന്നത് (എസ്രാ 10: 2).
വിശ്വാസികളായ നമ്മെ സംബന്ധിച്ച് ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവിന്റെ പ്രവൃത്തനവും ഉണ്ടെങ്കിലും പലപ്പോഴും നാം ജഡ സ്വഭാവത്തിന് അടിമപ്പെട്ട് പോകാറുണ്ട്. നോട്ടത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ കഴിയാതെ, ദൈവഹിതത്തിന് കീഴ്പ്പെടാൻ കഴിയാതെ, നാം പലപ്പോഴും സ്വന്ത ബുദ്ധിയിലും ആശയങ്ങളിലും ആശ്രയിച്ച് അമ്പദ്ധത്തിൽ പല പാപങ്ങൾക്കും അടിമപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്നു. അനന്തരഫലമായി ആത്മീയ മുന്നേറ്റം ഉണ്ടാകാതെ മുരടിച്ചു നിൽക്കുകയോ പുറകോട്ട് പോകുകയോ ചെയ്യുന്നു. ആദ്യം പ്രവൃത്തിക്കുകയും പിന്നീട് ചിന്തിക്കുകയും ചെയ്തപ്പോൾ എത്ര വലിയ പാതകമാണ് നാം ചെയ്തത് എന്നു നമുക്ക് മനസ്സിലാകുകയും ചെയ്തു. പലരും ഇനി ഇതിൽ നിന്നൊരു മോചനമില്ലാ എന്ന അവസ്ഥയിൽ ഒത്തും ഒപ്പിച്ചും ജീവിതം മുന്നോട്ട് നയിക്കുന്നു.
എന്നാൽ പ്രിയരെ, ഈ പ്രഭാതത്തിൽ ശെഖന്യാവിലൂടെ ദൈവാത്മാവ് നമ്മെ പ്രബോധിപ്പിക്കുന്നത് സമയം അതിക്രമിച്ച് പോയിട്ടില്ല, നാം പൂർണമായി നശിച്ചിട്ടില്ല ഇനിയും പ്രത്യാശയുണ്ട് എന്നാണ്.
അതെ നമുക്ക് സ്നേഹവാനായ ഒരു ദൈവമുണ്ട്, നാം നമ്മുടെ അതിക്രമങ്ങളെയും പാപങ്ങളെയും ഏറ്റു പറഞ്ഞാൽ പാപ വഴികളെ ഉപേക്ഷിക്കാൻ തയാറാൽ ക്ഷമിക്കാനും തുടർന്ന് നമ്മെ തന്റെ ഹിതത്തിൽ നടത്തി അനുഗ്രഹിക്കാനും ഈ ദൈവത്തിനാകും. ആകയാൽ നിരാശ വെടിയാം… നിരപ്പ് പ്രാപിക്കാം… ദൈവത്തിനായി ജീവിക്കാം…

🌹 ശുഭദിനം 💐
Evg. Johnson Lazar Uppukunnu
9400181794