MORNING INSPIRA – 12.01.19.

Uncategorized

🌅 MORNING INSPIRA….✍📆 12.01.19.

📖 വായന ഭാഗം📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 18 = ദൂതന്മാരെ സൽക്കരിക്കുന്ന അബ്രഹാം, സഹോദരനെ ഓർക്കുന്ന അബ്രഹാം.
➡ നെഹെമ്യാവ് (Nehemiah). 3 = യെരുശലേമിന്റെ മതിൽ പണിതവർ.
➡ മത്തായി (Mathews) 5: 27 – 32 = ധാർമ്മിക ജീവിതത്തെക്കുറിച്ചുള്ള ദൈവ വ്യവസ്ഥ.
➡ അപ്പോസ്തല. ( Acts) 5: 1 – 11 = സഭയിൽ നടന്ന ആദ്യശിക്ഷ.

🎯 നിന്ദിക്കുന്നവർ നന്ദിതരാകും.

യിസ്രായേലിന്റെ ദൈവമായ യഹോവയുടെ വാഗ്ദത്തം “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും” (1. ശമൂവേൽ 2:30) എന്നാണ്. ഈ വാഗ്ദത്തം സത്യമാണെന്ന് തെളിയിക്കുകയാണ് നാം ഇന്ന് വായിച്ച നെഹെമ്യാവ് മൂന്നാം അദ്ധ്യായം.
നെഹെമ്യാവിന്റെ നേതൃത്തത്തിൽ യെരുശലേമിന്റെ മതിൽ പണിയുവാൻ അഹോരാത്രം അദ്ധ്യാനിച്ചവരുടെ പേരുകളും ചെയ്യ്ത വേലയുടെ വിവരണങ്ങളും ഈ അദ്ധ്യായത്തിൽ നല്കിയിരിക്കുന്നത് അവർക്ക് ലഭിക്കുന്ന മാന്യതയുടെ തെളിവാണ്. അതുപോലെ ദൈവത്തെ നിന്ദിക്കുന്നവർ നന്ദിതരാകും എന്നതിന് തെളിവാണ് തെക്കോവ്യരിലെ ശ്രേഷ്ടന്മാർ കർത്താവിന്റെ വേലക്ക് ചുമൽ കൊടുത്തില്ല എന്ന പ്രസ്താവന (വാ. 5).
നമ്മെ സംബന്ധിച്ച് ഈ അദ്ധ്യായം കൂടുതലും പേരുകളും അവരുടെ ജീവിതകാലത്ത് അവർ ചെയ്ത ഒരു പ്രവൃത്തനത്തിന്റെ വിവരണവുമായതിനാൽ വലിയ പ്രധാന്യമുള്ളതല്ല. എന്നാൽ യിസ്രായേൽ മക്കളെ സംബന്ധിച്ചിടത്തോളം ഈ അദ്ധ്യായം വളരെ പ്രധാന്യമുള്ളതാണ്. കാരണം അവർക്ക് അവരുടെ പൈതൃക മഹത്വത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന ഒരു അദ്ധ്യായമാണിത്. ഈ ഒരു കാര്യം മനസ്സിൽ വെച്ചുകൊണ്ട് ചിന്തിച്ചുനോക്കു. ഈ വാക്യം എഴുതപ്പെട്ട ശേഷം ഞങ്ങൾ തെക്കോവ്യരിലെ ശ്രേഷ്ടന്മാർ ആണെന്നു പറയുവാൻ അന്നുള്ളവർക്ക് കഴിയുമോ? തലമുറകൾ മാറി മാറി വരുമ്പോൾ ഞങ്ങൾ തെക്കോവ്യരിലെ ശ്രേഷ്ടന്മാരുടെ മക്കളാണ് എന്നോ നമ്മുടെ പിതാക്കന്മാർ തെക്കോവ്യരിലെ ശ്രേഷ്ടന്മാർ ആയിരുന്നു എന്നോ കൊച്ചു മക്കൾക്ക് പറഞ്ഞ് കൊടുക്കുവാൻ കഴിയുമോ?
പ്രിയരെ, യെരുശലേമിലെ സകല ജനവും പട്ടണമതിൽ പണിയുന്നത് കർത്താവിന്റെ വേലയായി കണ്ടപ്പോൾ തെക്കോവ്യരിലെ ശ്രേഷ്ടന്മാർ അതിനെ ഒരു വെറും ചെലവായി, പ്രതിഫലമില്ലാത്ത പ്രവൃത്തനമായി കണ്ട് നിസാരമാക്കിക്കളഞ്ഞു. തൽഫലമായി അവരും അവരുടെ മക്കളും അഭിമാനിക്കാൻ അവകാശമില്ലാത്ത അവസ്ഥയിൽ നിന്ദിതരായിത്തീർന്നു. മാനിക്കപ്പെട്ടാലും നിന്ദിതരായാലും അത് തലമുറകളെ പിൻതുടരും എന്ന് ഈ സംഭവത്തിലൂടെ മനസ്സിലാക്കി ദൈവത്തെ മാനിച്ച് ദൈവത്താൽ മാനിക്കപ്പെടാൻ നമുക്ക് ദൃഷ്ടാന്തമായിരിക്കട്ടെ.

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794