Morning Inspira – 12.01.20

0
181

🌅 MORNING INSPIRA….✍📆 12.01.20.

📖 വായന ഭാഗം📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 18 = ദൂതന്മാരെ സൽക്കരിക്കുന്ന അബ്രഹാം, സഹോദരനെ ഓർക്കുന്ന അബ്രഹാം.
➡ നെഹെമ്യാവ് (Nehemiah) 3 = യെരുശലേമിന്റെ മതിൽ പണിതവർ.
➡ മത്തായി (Mathews) 5: 27 – 32 = ധാർമ്മിക ജീവിതത്തെക്കുറിച്ചുള്ള ദൈവ വ്യവസ്ഥ.
➡ അപ്പോസ്തല. ( Acts) 5: 1 – 11 = സഭയിൽ നടന്ന ആദ്യശിക്ഷ.

🎯 ധാർമ്മീക നിലവാരം വേണ്ടത് ഉള്ളിൽ

ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോടു ചോദിച്ചു രാത്രി തീർന്നു എന്നും പകലായി എന്നും താങ്കൾക്ക് എങ്ങനെയാണ് മനസ്സിലാവുന്നത്? ഒരു ശിഷ്യൻ ഉത്തരമായി പറഞ്ഞത് “ഞങ്ങൾ പുറത്തേയ്ക്ക് നോക്കുമ്പോൾ മനുഷ്യനെയും മരത്തെയും തിരിച്ചറിയും അപ്പോൾ മനസ്സിലാകും രാത്രി തീർന്നു പകലായി എന്ന്”. ഗുരു പറഞ്ഞു ഉത്തരം തെറ്റാണ്. ഉടനെ അടുത്ത ഒരു ശിഷ്യൻ എഴുന്നേറ്റു നിന്നിട്ടു പറഞ്ഞു “ഗുരോ ഞങ്ങൾ പുറത്തേയ്ക്ക് നോക്കുമ്പോൾ മാവ് ഏതാണ് പ്ലാവ് ഏതാണ് എന്നു തിരിച്ചറിഞ്ഞാൽ അപ്പോൾ ഞങ്ങൾക്ക് മനസ്സിലാകും രാത്രി തീർന്നു പകൽ അയി എന്ന്. ഗുരു പറഞ്ഞു താങ്കളുടെ ഉത്തരവും തെറ്റാണ്. രണ്ട് ഉത്തരങ്ങളും തെറ്റിയതോടെ ശിഷ്യന്മാരുടെ സദസ്സ് നിശബ്ദമായി, കണ്ണുകൾ ഉത്തരത്തിനായി ഗുരുവിന്റെ മുഖത്തേയ്ക്ക് ഉയർന്നു. ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞു “മുമ്പിൽ നില്ക്കുന്ന പുരുഷനെ നിന്റെ സഹോദരനായും മുമ്പിൽ നില്ക്കുന്ന സ്ത്രീയെ നിന്റെ സഹോദരിയയും നിനക്ക് എപ്പോൾ കാണാൻ കഴിയുന്നുവോ അപ്പോൾ മാത്രമേ തങ്കളുടെ ജീവിതത്തിൽ പകൽ ആകുന്നുള്ളു അതുവരെയും താങ്കൾ അന്ധകാരത്തിലാണ്.
എത്രയോ അർത്ഥവത്തായ വാക്കുകൾ. സകല ഗുരുക്കന്മാരുടെയും ഗുരുവായ യേശു ക്രിസ്തു പറഞ്ഞു വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി(മത്തായി 5:27-28).
ധാർമ്മീകത ഉണ്ടാകേണ്ടത് ഉള്ളിലാണ്. വ്യഭിചാരം എന്ന പ്രവൃത്തി ചെയ്യാത്ത പലരും ഉള്ളിൽ വ്യഭിചാരം ചെയ്യുന്നവരാണ്. മോഹിക്കേണ്ടതിന് നോക്കുന്നതല്ല മോഹത്തോടു കൂടെയുള്ള എല്ലാ നോട്ടവും വ്യഭിചാരമാണ്. ദൈവം തന്ന പങ്കാളിയെ ഒഴികെയുള്ള സ്ത്രികളിൽ മൂത്തവരെ അമ്മയോ ജ്യേഷ്ഠസഹോദരിയോ ആയും ഇളയവരെ അനുജത്തിയായും കാണുവാൻ നമുക്ക് കഴിയട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം. By: Evg. Johnson Lazar Uppukunnu
9400181794