Morning Inspira – 13.01.19

Uncategorized

🌅 MORNING INSPIRA…✍📆 13.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 19 = സോദോം ഗോമോറയുടെ നാശം, ലോത്തിന്റെ കുടുംബത്തിന്റെ പരാജയം.
➡ നെഹെമ്യാവ് (Nehemiah). 4 = യെരുശലേം മതിൽ പണിയിലെ പുരോഗതി.
➡ മത്തായി (Mathews) 5: 33 – 37 = വിശ്വസ്തരായിരിപ്പിൻ (സത്യം ചെയ്യുന്നതിനുള്ള വ്യവസ്ഥ).
➡ അപ്പോസ്തല. ( Acts) 5: 12 – 16 = സഭയുടെ സഹോദര്യവും വളർച്ചയും.

🎯 അവകാശങ്ങൾ അപഹരിക്കപ്പെടരുത്

ദൈവാനുഗ്രഹമുള്ള സഹോദരനെക്കാളും സമ്പത്താണ് വലുത് എന്ന് പറഞ്ഞ് അബ്രഹാമിനെ വിട്ട് നീരോട്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത ലോത്തിന് ഉണ്ടായ നഷ്ടമാണ് നാം ഇന്ന് ആദ്യം ഉല്പത്തിയിൽ (അദ്ധ്യാ 19) വായിച്ചത്. നാം രണ്ടാമതായി വായിച്ച നെഹെമ്യാവിന്റെ പുസ്തകം തങ്ങൾക്കുള്ള സ്ഥലത്തെ സംരക്ഷിക്കാനായി സായുധധാരികളായി മതിൽ പണിയുന്ന അബ്രഹാമിന്റെ സന്തതികളെയുമാണ്.
ലോത്തും അബ്രഹാമിന്റേ സന്തതികളും ചെയ്യുന്നത് ഒരു കാര്യം തന്നെയല്ലെ, അന്ന് ലോത്ത് അടുകൾക്കും വീടിനുമായി അദ്ധ്വാനിച്ചു ഇവർ ഇന്ന് പട്ടണത്തിനും വീടിനുമായി അദ്ധ്വാനിക്കുന്നു എന്ന് ഒരുപക്ഷെ ചിന്തിച്ചുപോകാം. അവരുടെ തൊഴിൽ നോക്കിയാൽ ചില സാമ്യങ്ങൾ നമുക്ക് കണ്ടെത്താനും കഴിയും എന്നാൽ വലിയ വ്യത്യാസം അവരുടെ വേലയിൽ ഉണ്ട്. അത്,
ലോത്ത് ദൈവത്തെ കൂടാതെ ദൈവത്തിന്റെ ഭൃത്യനായ അബ്രഹാമിനെ കൂടാതെ ആടുമാടുകൾക്കും വീടിനും വേണ്ടി ദൈവമായും ദൈവമക്കളുമായുള്ള കൂട്ടായ്മ വേണ്ടെന്നു വെച്ചു സമ്പത്തിനെ ലക്ഷ്യമാക്കി ഇറങ്ങി തിരിക്കുകയാണ് ചെയ്തത്. എന്നാൽ അബ്രഹാമിന്റെ സന്തതികളാകട്ടെ അവരുടെ പിതാവ് ദൈവത്തോട് വിശ്വസ്തനായിരുന്നതുകൊണ്ട് ദൈവം അവർക്ക് അവകാശമായി കൊടുത്ത പട്ടണത്തെയും ദേവാലയത്തെയും വീടുകളെയും സംരക്ഷിക്കാനായി അദ്ധ്യാനിക്കുകയായിരുന്നു. അവർ പ്രവൃത്തിക്കുന്നത് വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തും അവരുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടിയാണ് (നെഹെമ്യാവു 4:14). അവകാശത്തെ ആരും അപഹരിക്കാതിരിക്കാനാണ്.
പ്രിയരെ, നമ്മുടെ കഴിഞ്ഞ നാളുകളിലെയും ഇന്നത്തെയും അദ്ധ്വാനം എന്തിനു വേണ്ടിയാണ്? ദൈവത്തെയും ദൈവമക്കളെയും വേണ്ടെന്നു വെച്ചുള്ള അല്ലെങ്കിൽ കൂട്ടായ്മയിൽ നിന്ന് മാറി നിന്നുള്ള അദ്ധ്വാനം ലോത്തിന് ഉണ്ടാക്കിയ നഷ്ടങ്ങൾ നമുക്കും സമ്മാനിക്കും എന്ന് തിരിച്ചറിഞ്ഞ് ദൈവത്തിനായി കാത്തിരിക്കാം… അവൻ അനുഗ്രഹങ്ങൾ നൽകുബോൾ അവ അപഹരിക്കപ്പെടാതിരിക്കാൻ ശ്രമിക്കാം…

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794