Morning Inspira – 14.01.20

0
30

🌅 MORNING INSPIRA….✍📆 14.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 20 – 21 = മാനുഷിക ബുദ്ധി പ്രയോഗിക്കുന്ന അബ്രഹാം, വാഗ്ദത്തം നിവർത്തിക്കുന്ന യഹോവ.
➡ നെഹെമ്യാവ് (Nehemiah) 5 = സാമ്പത്തിക കാര്യങ്ങളിൽ നെഹെമ്യാവിന്റെ മാതൃകയും ഉപദേശവും.
➡ മത്തായി (Mathews) 5: 38 – 48 = സൽഗുണപൂർണരാകുവിൻ.
➡ അപ്പോസ്തല. ( Acts) 5: 17 – 42 = യെഹൂദന്മാരാൽ സഭയ്ക്ക് ഉണ്ടാകുന്ന പ്രശ്നം.

🎯 സ്വഭാവത്തിന്റെ അടിസ്ഥാനം

ഏത് പരിതസ്ഥിതിയോടും പൊരുത്തപ്പെടാൻ കഴിവുള്ളവനാണ് മനുഷ്യൻ. പക്ഷെ പലപ്പോഴും ബന്ധങ്ങളിൽ നമുക്ക് ഈ കഴിവിനെ ഉപയോഗിക്കാൻ കഴിയാറില്ല. അതുകൊണ്ടാണ് കുടുംബങ്ങൾ ശിഥിലമാകുന്നതും കുടുംബ കോടതികൾ പെരുകുന്നതും വൃദ്ധസദനങ്ങൾ വർദ്ധിക്കുന്നതും സാമൂഹ്യബന്ധം ഇല്ലാതായി തീരുന്നതും.
ഇതു മുഖാന്തരം സമൂഹത്തോടുള്ള ബന്ധത്തിൽ ദുഷ്ടന്മാർക്ക് നാം ദുഷ്ടനും ഉപദ്രവിക്കുന്നവർക്ക് നാം ഉപദ്രവകാരിയും. കുടുംബവുമായുള്ള ബന്ധത്തിൽ നമ്മുടെ സഹായം ആവശ്യമുള്ളവർക്ക് നാം അപരിചിതനെ പോലെയും നമുക്കരികിലേയ്ക്ക് അവർക്ക് സമീപിക്കാൻ കഴിയാത്ത വിധം തടസ്സങ്ങൾ ഉളവാകുകയും ചെയ്യുന്നു.
ഒരുപക്ഷെ നമ്മോടുള്ള അവരുടെ പെരുമാറ്റം ആയിരിക്കാം നമ്മെ ഈ നിലയിൽ എത്തിച്ചത്. എന്നാൽ നമ്മുടെ സ്വഭാവത്തിന്റെ അടിസ്ഥാനം മറ്റുള്ളവർ നമ്മോടു പെരുമാറുന്നതാകരുത് ദൈവമാകണം. യേശു കർത്താവ് പറഞ്ഞത് “നിങ്ങളുടെ സ്വർഗീയ പിതാവ് സത്ഗുണ പൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സത്ഗുണ പൂർണ്ണർ ആകുവിൻ (മത്തായി 5:48).
നമ്മെ അപമാനിക്കുന്നവർക്കും അപഹരിക്കാൻ ശ്രമിക്കുന്നവർക്കും നമ്മുടെ സഹായം ആവശ്യമുള്ളവർക്കും നാം സത്ഗുണ പൂർണ്ണരാവുക. അവരുടെ സ്വഭാവം അവരിൽ ഇരിക്കട്ടെ. നമ്മുടെ സ്വഭാവം ദൈവത്തിൽ നിന്നാകട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794