MORNING INSPIRA – 15.03.19

Uncategorized

🌅 MORNING INSPIRA….✍📆 15.03.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ലേവ്യപുസ്തകം (Leviticus ) 6 = യാഗങ്ങളുടെ പ്രമാണം.
➡ സങ്കീർത്തനങ്ങൾ (Psalms ) 22 = അരിഷ്ടന്റെ നിലവിളിയും സ്തുതിഗീതവും.
➡ മത്തായി (Mathews) 17: 1 – 13 = മറുരൂപപ്പെടൽ.
➡ അപ്പോസ്തല. ( Acts) 28: 1 – 15 = പൗലൊസും സഹയാത്രികരും മെലിത്ത ദ്വീപിൽ.

🎯യാഗപീഠത്തിലെ തീ

ദൈവ വ്യവസ്ഥ പ്രകാരം നിർമ്മിക്കപ്പെട്ട മനുഷ്യ നിർമ്മിതമായ (മാനുഷീക കരങ്ങളാൽ നിർമ്മിച്ചത്) യാഗപീഠത്തിൽ കത്തി ജ്വലിക്കുന്നത് ദൈവ നിർമ്മിതമായ തീ ആണ്. ആ യാഗപീഠത്തിന്മേൽ യാഗങ്ങളും ആവശ്യത്തിന് വിറകുകളും വെച്ച് തീ ഒരിക്കലും കെട്ടുപോകതെ സൂക്ഷിക്കേണം എന്ന് ദൈവം പുരോഹിതന്മാരോട് ആവശ്യപ്പെട്ടു (ലേവ്യ 6:9, 13).
പ്രിയരെ, യാഗപീഠം കാണിക്കുന്നത് വിശ്വാസികളും ദൈവവുമായുള്ള ബന്ധത്തെയാണ്. അതിന്മേൽ പാപയാഗത്തെയും അകൃത്യയാഗത്തെയും അർപ്പിച്ച് ദൈവത്തോട് നിരപ്പു പ്രാപിച്ചു എന്നും ദൈവത്തിന്റെ മഹത്വത്തിനും നന്മകൾക്കുമുള്ള ബഹുമാന നന്ദി സൂചകമെന്ന വണ്ണം ഹോമയാഗവും ഭോജനയാഗവും സമാധാനയാഗവും ദൈവസന്നിധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു അതിൽ ദൈവം പ്രസാദിക്കുന്നു എന്നുമാണ് യാഗപീഠം വിളിച്ചു പറയുന്നത്. ആകയാൽ അത് അണഞ്ഞ് കിടന്നാൽ അതിനർത്ഥം ദൈവവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു എന്നും നന്ദിയും ബഹുമാനവും ദൈവത്തിന് അർപ്പിക്കുന്നില്ലെന്നുമാണ്.
ദൈവവുമായുള്ള ബന്ധം ക്രിസ്തു യേശുവിന്റെ യാഗത്തിലൂടെ സാധ്യമായതിനാൽ ഇനി അത് പുനസ്ഥാപിക്കേണ്ട ആവശ്യമില്ല എന്നാൽ പുതിയനിയമ വിശ്വാസികളായ നാം നന്ദിയും ആരാധനയും അർപ്പിച്ച് ആ ബന്ധം തുടരണം, ദൈവം തെളിച്ച വെളിച്ചം അണയാതെ സൂക്ഷിക്കേണം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794