Morning Inspira – 15.10.19

Uncategorized

🌅 MORNING INSPIRA….✍📆 15.10.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 8 = ശൂനേംകാരിക്ക് വസ്തുവകകൾ മടക്കിലഭിക്കുന്നു, ഹസായേൽ രാജാവാകുന്നു.
➡ യെഹെസ്കേൽ (Ezekiel) 6,7 = ഇസ്രയേലിന് എതിരായ പ്രവാചനം.
➡ ലുക്കൊസ് (Luke) 18: 35-43 = യേശു കുരുടനെ സൗഖ്യമാക്കുന്നു.
➡ യാക്കോബ് (James) 5: 19-20 = തെറ്റിപ്പോയ സഹോദരനെ രക്ഷിക്കുന്നത്.

🎯 ഒന്നും നഷ്ടമാവില്ല

ക്രൈസ്തവ ലോകം ഇന്നു നേരിടുന്ന വലിയൊരു പ്രശ്നമാണ് ഞങ്ങൾക്കുള്ളവ നഷ്ടമാകുമോ എന്ന വിശ്വാസികളുടെ ഭയം. ഇന്ന് പലയാളുകളും സഭാ യോഗങ്ങളെ ഉപേക്ഷിക്കരുത് എന്ന ദൈവ കല്പന മനപുർവ്വമായി അനുസരിക്കാതിരിക്കുന്നു. ഈ അനുസരണമില്ലായ്മയിലേക്ക് അവരെ നയിക്കുന്നത് ഭയമാണ്
കുറച്ചുനേരത്തേക്ക് കച്ചവട സ്ഥാപനം അടച്ചിട്ടാൽ കച്ചവടം നഷ്ടമാകുമോ എന്ന് വ്യാപാരികളും എല്ലാ ഞായറാഴ്ച്ചയും ഒഴിവായാൽ ജോലി നഷ്ടമാകുമോ എന്ന് ഉദ്യോസ്ഥരും സഭായോഗങ്ങൾക്ക് വേണ്ടി നേരത്തേ പോകേണ്ടി വന്നൽ ചങ്ങാത്തം നഷ്ടമാകുമോ എന്ന് വിദ്യാർത്ഥികളും വിളഞ്ഞ് നില്ക്കുന്ന പാടവും മുട്ടയിടുന്ന കോഴിയും പാൽ ചുരത്തുന്ന പശവും അപഹരിക്കപ്പെടുമോ എന്ന് കർഷകനും പ്രാർത്ഥനകൾക്കായി സമയം ചിലവഴിച്ചാൽ രാത്രിയിലെ ഉറക്കം നഷ്ടമാകുമോ, അത് അടുത്ത ദിവസത്തെയും ബാധിക്കുമോ എന്ന് ചിലരും ഭയക്കുന്നു.
യഹോവയുടെ ദാസനായ എലീശ ശൂനേംകാരിയോട് ഏഴ് സംവത്സരത്തേക്ക് ദേശത്ത് നിന്ന് മാറി നില്ക്കാൻ ആവശ്യപ്പെട്ടപ്പോൾ അവളെയും കുടുംബത്തെയും ഇത്തരത്തിലുള്ള ഒരു ഭയവും കീഴടക്കിയില്ല. അവർ അത്തരത്തിലുള്ള എല്ലാ ആലോചനകളെയും അതിജീവിച്ച് ദൈവകല്പനയെ അനുസരിച്ചു. അതുകൊണ്ട് ഏഴ് വർഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അവർക്ക് അവരുടെ സ്ഥലവും അതുവരെയുള്ള അവരുടെ നിലത്തിന്റെ ആദായവും മടക്കിലഭിച്ചു (2 രാജാക്കന്മാർ 8:6).
ദൈവത്തെ അനുസരിക്കുന്നതുകൊണ്ട് നമുക്ക് യാതൊരു നഷ്ടങ്ങളും ഉണ്ടാകുകയില്ല, നമുക്കുള്ളത് കൊണ്ട് തന്നെ നാം കൂടുതൽ അനുഗ്രഹിക്കപ്പെടുകയേ ഉള്ളു.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794