MORNING INSPIRA – 16.01.19.

Uncategorized

🌅 MORNING INSPIRA….✍📆 16.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 23 = സാറയുടെ ശവസംസ്ക്കാരം.
➡ നെഹെമ്യാവ് (Nehemiah). 7 = യെരുശലേമിന്റെ ഉറപ്പും യെരുശലേമിലേക്ക് മടങ്ങിവന്നവരുടെ ലിസ്റ്റും.
➡ മത്തായി (Mathews) 6: 5 – 8 = പ്രാർത്ഥനയിൽ ഉണ്ടായിരിക്കേണ്ട മനോഭാവം.
➡ അപ്പോസ്തല. ( Acts) 6: 8 – 15 = മേശയിലെ ശുശ്രുഷകൻ അരങ്ങത്ത് ശക്തിയോടെ.

🎯 അവിശ്വാസികളാൽ അംഗീകാരം

അബ്രഹാം തന്റെ ഭാര്യയായ സാറായുടെ ശരീരം മറവ് ചെയ്യുവാനായി ഒരു സ്ഥലം ചോദിച്ചപ്പോൾ ഹിത്യ നിവാസികൾ അവന് തങ്ങളുടെ ശ്മശാന സ്ഥലങ്ങളൽ വെച്ച് ഏറ്റവും വിശേഷമായ സ്ഥലം സൗജന്യമായി നൽകുവാൻ തയാറായി. അതിനു കാരണമായി അവർ പറഞ്ഞത് “നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു” എന്നാണ്. (ഉല്പത്തി 23: 6).
ഇത്ര അഭിനന്ദാർഹവും അനുകരണീയവുമായ സാക്ഷ്യം പറഞ്ഞ ഈ ജാതിയെക്കുറിച്ച് നാം മൂന്ന് കാര്യങ്ങൾ പ്രധാനമായും മനസ്സിലാക്കണം,

1. നോഹയുടെ പൗത്രനായ കനാന്റെ മകനായ ഹേത്തിൽ നിന്ന് ഉൽഭവിച്ച് വരാണ് ഹിത്യർ. ആകയാൽ നോഹയിൽ നിന്ന് ശാപം വാങ്ങിച്ചവന്റെ തലമുറയായ ശപിക്കപ്പെട്ടവരാണ് ഹിത്യർ (ഉല്പത്തി 10: 15).

2. അബ്രഹാം തന്റെ മകനായ യിസഹാക്കിന് ഒരു കന്യകയെ ഭാര്യയായി എടുക്കുവാൻ തന്റെ ദാസനെ അയച്ചപ്പോൾ ഹിത്യർ ഉൾപ്പെടുന്ന കനാനിൽ നിന്ന് ഒരു യുവതിയെ എടുക്കരുത് എന്ന് ആവശ്യപ്പെട്ടതിനാലും (24: 3 ) യിസഹാക്കും റിബേക്കയും ഒരുപോലെ യാക്കോബിനോട് ഹിത്യ സ്ത്രീകളെ ഭാര്യയായി എടുക്കുരുത് എന്ന് കൽപ്പിച്ചതിനാലും (27: 46; 28: 1) ഏശാവ് ഹിത്യ സ്ത്രീകളെ വിവാഹം കഴിച്ചതുകൊണ്ട് യിസഹാക്കിനും റിബേക്കയ്ക്കും മനോവ്യസനം ഉണ്ടായതിനാലും (26: 34, 35) ഹിത്യർ ദൈവഭയം ഇല്ലാത്തവരായിരുന്നു എന്ന് വ്യക്തം.

3. ഈജിപ്തിലെയും ബാബിലോണിലെയും വിഗ്രഹങ്ങളായ ഇഷ്ടാറിനെയും മർദക്കിനെയും ആണ് ഹിത്യർ ആരാധിച്ചിരുന്നത്. ആകയാൽ അവർ വിഗ്രഹാരാധികളാണ്.
പ്രിയരെ, ശപിക്കപ്പെട്ടവരും ദൈവഭയമില്ലാത്തവരും വിഗ്രഹാരാധികളുമായ ആളുകളുടെ നാവിൽ നിന്നാണ് അബ്രഹാം ദൈവത്തിന്റെ പ്രഭുവാണ് എന്ന സാക്ഷ്യം ലഭിച്ചത്. നാം ജീവിക്കുന്ന സമൂഹത്തിലും ചുറ്റുപാടും ഉള്ള ആളുകൾ എത്രയേറെ അധപതിച്ചവരാണെങ്കിലും നാം ഭക്തിയോടെയും ഭയത്തോടെയും ജീവിച്ചാൽ അവർ നമ്മളെ വ്യക്തമായി മനസ്സിലാക്കുകയും നമ്മെക്കുറിച്ച് സാക്ഷ്യം പറയുകയും നമ്മളെ അംഗീകരിക്കുകയും ചെയ്യും. ആകയാൽ അബ്രഹാമിനെ മാതൃകയാക്കി ഈ പരദേശ പ്രയാണത്തിൽ ദൈവത്തെ ഭയപ്പെടാം എല്ലാവരുടെയും (അവിശ്വാസികൾ) അംഗീകാരം പ്രാപിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794