Morning Inspira – 16.10.19

Uncategorized

🌅 MORNING INSPIRA….✍📆 16.10.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 9 = യെഹുവിന്റെ രാജത്വം ഈസേബെലിന്റെ അന്ത്യം.
➡ യെഹെസ്കേൽ (Ezekiel) 8,9 = യെരുശലേമിലെ മ്ലേച്ഛതകളെക്കുറിച്ചുള്ള ദർശനം.
➡ ലുക്കൊസ് (Luke) 19: 1-10 = യേശുവും സക്കായിയും.
➡ 1 പത്രോസ് (1 Peter) 1: 1-3 = വന്ദനം

🎯 ന്യായവിധി

ന്യായവിധിയിലൂടെ പ്രത്യക്ഷപ്പെട്ട യഹോവയായ ദൈവത്തിന്റെ നീതിയെയും ക്രോധത്തെയുമാണ് നാമിന്ന് 2 രാജാക്കന്മാർ 9 – ൽ വായിച്ചത്.
ഈ അദ്ധ്യായം ഭയത്തോടെ ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ നാം കരുതികൊള്ളേണ്ടത് അനിവാര്യമാണ്. ദൈവം തന്റെ നീതിയിൽ ഒരു അനുരഞ്‌ജനവും നടത്തുകയില്ല, അവിടുന്ന് തന്റെ കൃപയിൽ പാപത്തെ ശിക്ഷിക്കാതെ നാം മാനസാന്തരപ്പെടേണ്ടതിനു ദയ കാണിക്കും, എന്നാൽ മാനസാന്തരപ്പെടുകയും മടങ്ങിവരികയും ചെയ്യാത്തപക്ഷം നാം ചെയ്യുന്ന പാപങ്ങൾക്ക് നീതിയിൽ ന്യായവിധി നടത്തുക തന്നെ ചെയ്യും.
ഈസേബെൽ എന്ന ക്രൂരയും അഭക്തയുമായ രാജ്ഞിയും അവൾ പാപം ചെയ്യാൻ ഊട്ടി വളർത്തിയ യോരാമും യഹോവയായ ദൈവത്തെ മറന്നതിന്റെ ഫലമായി മൃതശരീരത്തിന് ലഭിക്കേണ്ട ബഹുമാനം പോലും ലഭിക്കാതെ ദൈവകോപത്തിൽ വെന്ത് ഒടുങ്ങി.
ദൈവം ശിക്ഷിക്കുന്നവനാണ്, അവിടുത്തെ നീതിയിൽ വിട്ടുവിഴ്ച്ചകൾ ഇല്ല എന്ന സത്യം കരുതലോടെ കുറിക്കൊള്ളുവാൻ ഈ അദ്ധ്യായം സഹായമാകട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794