MORNING INSPIRA – 18.01.19

Uncategorized

🌅 MORNING INSPIRA….✍📆 18.01.19.

📖 വായന ഭാഗം 📌പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 25 = അബ്രഹാമിന്റെ മരണം യിശ്മായേലിന്റെയും യിസഹാക്കിന്റെയും തലമുറ.
➡ നെഹെമ്യാവ് (Nehemiah). 9 = മാനസാന്തരവും മടങ്ങിവരവും.
➡ മത്തായി (Mathews) 6: 16 – 18 = ഉപവാസം.
➡ അപ്പോസ്തല. ( Acts) 7: 54 – 60 = സ്തെഫാനോസ്.

🎯 അബ്രഹാമിന്റെ ദീർഘവീക്ഷണം

ഇന്ന് ദൈവഹിതത്തിൽ നിന്നും മനുഷ്യനെ വീഴിക്കുവാൻ പിശാച് ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് സമ്പത്ത്. ബൈബിൾ സമ്പത്തിന് എതിരല്ല, ദൈവാനുഗ്രഹങ്ങളുടെ കൂട്ടത്തിൽ സമ്പത്തുമുണ്ട്. എന്നാൽ സമ്പത്തിനായി ജീവിതം മാറ്റിവെയ്ക്കുന്നതിനെയും സമ്പത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനെയും ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ വിശ്വാസികളിൽ വലിയൊരു പങ്കും ആളുകൾ ഇന്ന് സമ്പത്തിന്റെ പിന്നാലെയാണ്. അന്യായമായി ഉണ്ടാക്കിയ സമ്പാദ്യങ്ങൾ ഇല്ലാതാകും ദൈവം നല്കിയവ തലമുറകളുടെ അനുഭവത്തിനായി നിലനില്ക്കും. എന്നാൽ ആ സമ്പത്തുകൾ വിനയോഗിക്കുന്ന കാര്യത്തിൽ നാം ശ്രദ്ധയുള്ളവർ ആയിരിക്കേണം. അബ്രഹാം അതിനൊരു മാതൃകയാണ്. അബ്രഹാം തന്റെ സമ്പത്ത് യിസഹിക്കിന് കൊടുക്കുകയും വെപ്പാട്ടികളുടെ മക്കൾക്ക് ദാനങ്ങളെ കൊടുക്കുകയും താൻ ജീവനോടിരുന്നപ്പോൾ തന്നെ വെപ്പാട്ടികളുടെ മക്കളെ യിസഹാക്കിന്റെ അടുക്കൽ നിന്ന് കിഴക്കോട്ടു യാത്ര അയയ്ക്കുകയും ചെയ്തു (ഉല്പ 25: 5, 6).
ഇന്ന് നമ്മുടെ സമൂഹത്തിൽ മാതാപിതാക്കൾ ജീവനോടിരുന്ന കാലത്ത് ഉള്ള സമ്പത്ത് മക്കൾക്ക് വീതംവെച്ച് കൊടുക്കാതിരുന്നതിനാൽ സഹോദരങ്ങൾ തമ്മിൽ സമ്പത്തിന്റെ പേരിൽ തർക്കങ്ങൾ അരങ്ങ് വാഴുന്നു, ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു, കൊലപാതകങ്ങൾ വരെ നടക്കുന്നു, ഈ കാരണത്താൽ സഭകൾ പോലും ശിഥിലമാകുന്നു.
പ്രിയരെ, ഒന്നാമതായി സമ്പത്തിനായി ജീവിതം മാറ്റിവെയ്ക്കരുത്. രണ്ടാമതായി ആയുസ്സും ആരോഗ്യവുമുള്ള കാലാത്ത് മക്കൾക്ക് നൽകേണ്ടവ കൃത്യമായി നൽകി അവരെ സമാധാനത്തിൽ പാർപ്പിക്കുക. നാളെ സമ്പത്തിനുവേണ്ടി മക്കൾ തമ്മിൽ ഇടയാതിരിക്കട്ടെ, സഭയ്ക്കും സമൂഹത്തിനും അതിൽ ഇടപെടണ്ട അവസ്ഥ വരാതിരിക്കട്ടെ, സാക്ഷ്യം നഷ്ടപ്പെടാതിരിക്കട്ടെ.

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794