Morning Inspira – 17.01.20

0
198

🌅 MORNING INSPIRA….✍📆 17.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 24 = യിസഹാക്കിന്റെയും റിബേക്കയുടെയും വിവാഹം.
➡ നെഹെമ്യാവ് (Nehemiah) 8 = ന്യായപ്രമാണത്തോടുള്ള യിസ്രായേൽ ജനത്തിന്റെ ബഹുമാനം.
➡ മത്തായി (Mathews) 6: 9 – 15 = മാതൃക പ്രാർത്ഥന.
➡ അപ്പോസ്തല. ( Acts) 7: 1 – 53 = സ്തേഫാനോസിന്റെ പ്രസംഗം.

🎯 കടങ്ങൾ ക്ഷമിക്കുക

കർത്താവായ യേശു ക്രിസ്തു മാതൃകാ പ്രാർത്ഥന പഠിപ്പിച്ചപ്പോൾ പ്രാർത്ഥനയുടെ ഒരുക്കമായി നിർബന്ധമായി മറ്റുള്ളവരുടെ കടങ്ങളെ ക്ഷമിക്കേണം എന്നു കല്പിച്ചു (മത്തായി 1:12).
ഇവിടെ കടങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തിക കടങ്ങൾ അല്ല. കാരണം ഇവിടെ മാനൂഷീകമായ കടങ്ങളെ ദൈവത്തോടുള്ള കടങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ട്. ദൈവത്തിന് നാമാരും പണം കൊടുക്കാനില്ലല്ലോ?
അങ്ങനെയെങ്കിൽ ഇവിടം കടം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ദൈവത്തോട് നാം കടപ്പെട്ടിരിക്കുന്നത് അവിടുത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാര്യത്തിലാണ്. അതുപോലെ മറ്റുള്ളവർക്കും നമ്മെ ബഹുമാനിക്കാനും അനുസരിക്കാനും ഉള്ള കടപ്പാട് ഉണ്ട്. നാം പലപ്പോഴും ദൈവത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തതുപോലെ നമ്മുടെ പ്രിയപ്പെട്ടവരും നമ്മെ അനുസരിക്കാതെയും ബഹുമാനിക്കാതെയും ഇരിക്കുന്നുണ്ട്.
പിതാവെന്ന നിലയിൽ ലഭിക്കേണ്ട ബഹുമാനം മക്കളിൽ നിന്നും അമ്മയെന്ന നിലയിൽ ലഭിക്കേണ്ട ആദരവ് മക്കളിൽ നിന്നും മക്കളെന്ന നിലയിൽ ലഭിക്കേണ്ട അംഗീകാരം മാതാപിതാക്കളിൽ നിന്നും ഭർത്താവെന്ന നിലയിൽ ലഭിക്കേണ്ട പരിഗണന ഭാര്യയിൽ നിന്നും ഭാര്യയെന്ന നിലയിൽ ലഭിക്കേണ്ട കരുതൽ ഭർത്താവിൽ നിന്നും ലഭിക്കാതിരിക്കുമ്പോൾ അവരോടു ക്ഷമിക്കാൻ തയ്യാറാവുക. എങ്കിൽ മാത്രമേ നാം ദൈവത്തെ ബഹുമാനിക്കാത്തതും ആദരിക്കാത്തതും അംഗീകരിക്കാത്തതും പരിഗണിക്കാത്തതും കരുതാത്തതും ദൈവം ക്ഷമിക്കുകയുള്ളു.
കടപ്പെട്ടവരോടു ക്ഷമിക്കാനും കടങ്ങൾക്ക് ക്ഷമ ചോദിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794