Morning Inspira – 17.10.19

Uncategorized

🌅 MORNING INSPIRA….✍📆 17.10.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 10 = യെഹുവിന്റെ ഭരണം.
➡ യെഹെസ്കേൽ (Ezekiel) 10, 11 = ആലയം വിടുന്ന ദൈവമഹത്വം.
➡ ലുക്കൊസ് (Luke) 19: 11-27 = ദാസന്മാർക്കു പത്ത് റാത്തൽ നല്കിയ യജമാനൻ.
➡ 1 പത്രോസ് (1 Peter) 1: 4-12 = വീണ്ടും ജനിപ്പിച്ചിരിക്കുന്നത്.

🎯 പ്രകടനപത്രിക

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ചൂടിലാണല്ലോ നമ്മൾ.
ഈ ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളും ഉണരുന്നത് നിയുക്ത സ്ഥാനാർത്ഥികളുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കേട്ടുകൊണ്ടാണ്. ഓരോ സ്ഥാനാർത്ഥിയും തന്റെ വാഗ്ദാനങ്ങൾ അറിയിക്കുന്നതിനു ഒപ്പം പ്രസ്താവിക്കുന്ന മറ്റൊരു കാര്യം ഭരണത്തിലിരിക്കുന്ന സർക്കാരും കഴിഞ്ഞ നാളിൽ ഭരണം നടത്തിയ സർക്കാരും വാക്ക് പാലിച്ചിട്ടില്ല എന്നാണ്. ഈ ആരോപണങ്ങൾ ഒരു ആയുധമായി എല്ലാവരും മാറിമാറി ഉപയോഗിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളുടെയും പ്രകടനപത്രികകൾ നീരിക്ഷിച്ചാൽ ഒരു സർക്കാരും ഇന്നുവരെ അവർ പറഞ്ഞ വാഗ്ദത്തങ്ങൾ എല്ലാം പാലിച്ചിട്ടല്ല, നിറവേറ്റിയിട്ടില്ല എന്നും വർഷങ്ങളായി അവർ ഇറക്കുന്ന ഒരോ പ്രകടനപത്രികകളും പരിശോധിച്ചാൽ അവയിലെ എല്ലാം വാഗ്ദാനങ്ങൾ ഒന്നാണെന്നും വാക്കുകളുടെ വ്യത്യാസം മാത്രമേ വരുത്തിയിട്ടുള്ളു എന്നും തിരിച്ചറിയാൻ കഴിയും.
പ്രിയരേ, ലോക ഭരണം കൈയ്യാളുന്നവർ അവരുടെ വാഗ്ദത്തങ്ങളെ പ്രകടനപത്രികയിൽ മാത്രം ഒതുക്കുമ്പോൾ നമ്മുടെ ദൈവം ഇന്നുവരെയും പറഞ്ഞ ഓരോ വാഗ്ദത്തങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുകയില്ല എന്ന് അറിഞ്ഞുകൊൾവിൻ എന്നാണ് (2 രാജാക്കന്മാർ 10:10). അവിടുന്ന് ഓരോ ദിവസവും വാഗ്ദത്തങ്ങൾ പാലിക്കുന്നു, പറഞ്ഞ വാഗ്ദത്തങ്ങൾ ഒന്നും പാലിക്കാതിരിക്കുകയുമില്ല.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794