Morning Inspira – 18.10.19

Uncategorized

🌅 MORNING INSPIRA….✍📆 18.10.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 11 = അഥല്യായും യഹോശേബയും.
➡ യെഹെസ്കേൽ (Ezekiel) 12, 13 = കള്ള പ്രവാചകന്മാർ കുറ്റം വിധിക്കപ്പെടുന്നു.
➡ ലുക്കൊസ് (Luke) 19: 28-40 = യേശു യെരുശലേമിൽ പ്രസംഗിക്കുന്നു.
➡ 1 പത്രോസ് (1 Peter) 1: 13-25 = ക്രിസ്തീയ സമർപ്പണത്തിനായുള്ള ആഹ്വാനം.

🎯 രാജ്യം സ്ത്രീകളുടെ കൈകളിൽ

സ്ത്രികളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു എന്ന സദൃശ്യവാക്യത്തെ ശരി വെച്ചുകൊണ്ട് സ്വന്തം ഭവനത്തിന്റെ കാര്യത്തിൽ മാത്രമല്ല രാജ്യത്തിന്റെ കാര്യത്തിലും സ്ത്രികൾക്ക് വലിയ പങ്കുണ്ട് എന്ന് തെളിയിക്കുകയാണ് 2 രാജാക്കന്മാർ പതിനൊന്നാം അദ്ധ്യായം.
യെഹൂദ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ സുപ്രധാന വ്യക്തികളായ ആ രണ്ട് സ്ത്രീകളുടെ പേരുകൾ അഥല്യ എന്നും യെഹോശേബ എന്നുമാണ്.
സ്വന്തം മകൻ മരിച്ചതിന്റെ ദു:ഖം തീർക്കാൻ അഥല്യാ എഴുന്നേറ്റ് രാജസന്തതികളെ എല്ലാം നശിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ ആ സമയത്ത് യെഹോശേബ പരിജ്ഞാനത്തോടെ ദ്രുതഗതിയിൽ അടുത്ത രാജാവാകേണ്ട യോവാശിനെ മോഷ്ടിച്ചെടുത്ത് സംരക്ഷണം നല്കി.
ആകയാൽ ഒരു സ്ത്രീ രാജ്യം തകർക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സ്ത്രീയുടെ വിവേകത്തോടെയുള്ള ഇടപെടൽ രാജവംശത്തെയും രാജ്യത്തെയും നിലനിർത്തി.
സഹോദരിമാരേ, ഭവനത്തിന്റെയും സഭയുടെയും രാഷ്ട്രത്തിന്റെയും നിലനില്പ്പിൽ നിങ്ങൾക്ക് വലിയൊരു പങ്കുണ്ട്, താങ്കൾ ആരായിരിക്കുന്നു? അഥല്യായോ യെഹോശേബയോ? സഹോദരന്മാരെ നമ്മുടെ കുടുംബത്തിലും സഭയിലും രാജ്യത്തിലും യെഹോശേബന്മാർ ഉണ്ടാകാൻ പ്രാർത്ഥിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794