Morning Inspira – 19.01.20

0
43

🌅 MORNING INSPIRA….✍📆 19.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 26 = യിസഹാക്കും അബീമേലെക്കും.
➡ നെഹെമ്യാവ് (Nehemiah) 10 = യെഹൂദന്മാർ ദൈവത്തോട് ചെയ്യ്ത ഉടമ്പടി.
➡ മത്തായി (Mathews) 6: 19 – 24 = ധനശേഖരണം.
➡ അപ്പോസ്തല. ( Acts) 8: 1 – 4 = സഭ അനുഭവിച്ച പീഡ.

🎯 നിക്ഷേപം എവിടെ

പ്രതീക്ഷിക്കാത്ത അത്യാവശ്യം വന്നാൽ ഉപയോഗിക്കുന്നതിനു വേണ്ടി കരുതൽ ധനം ഉള്ളത് നല്ലതാണ്. എന്നാൽ അതല്ലാതെ ഈ ഭൂമിയിൽ നിക്ഷേപങ്ങൾ കരുതി വെയ്ക്കുന്നത് അബദ്ധമാണ്.
ഒരുകാലത്ത് നിക്ഷേപമായി സ്ഥലം വാങ്ങി വയ്ക്കുന്നത് നല്ലതാണ് എന്ന് ആളുകൾ കരുതിയിരുന്നു. എന്നാൽ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് നിയന്ത്രണം വന്നപ്പോൾ ചെയ്തത് അബദ്ധമായി പോയി എന്നവർക്ക് മനസ്സിലായി. പിന്നീട് ആളുകൾ കരുതി നിക്ഷേപത്തെ പണമായി സൂക്ഷിക്കാം എന്ന്. 2016 -ൽ പല നോട്ടുകളും നിറുത്തലാക്കിയതോടെ അതും അബദ്ധമാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ ഇതാ സ്വർണ്ണത്തിനും നിയന്ത്രണം വന്നിരിക്കുന്നു.
സ്ഥലമായിട്ടോ പണമായിട്ടോ ഇ-കറൻസിയായിട്ടോ സ്വർണ്ണമായിട്ടോ നിക്ഷേപം കരുതുന്നത് അബദ്ധമാണ്. അവയെല്ലാം ഇന്നല്ലങ്കിൽ നാളെ നഷ്ടമാകും. കർത്താവ് പറഞ്ഞു, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:19-20).
ഈ ഭൂമിയിൽ നിക്ഷേപങ്ങൾ ഒന്നും സ്വരൂപിക്കാതെ നന്മ ചെയ്ത് സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കാൻ നമുക്ക് കഴിയട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794