Morning Inspira – 20.01.20

0
305

🌅 MORNING INSPIRA….✍️📆 20.01.20.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ

➡ ഉല്പത്തി (Genesis) 27 = യാക്കോബ് അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നു.
➡ നെഹെമ്യാവ് (Nehemiah). 11 = യെരുശലേമിൽ പാർക്കുന്നവർ.
➡ മത്തായി (Mathews) 6: 25 – 34 = വിചാരപ്പെടരുത്. ➡ അപ്പോസ്തല. ( Acts) 8: 5 – 25 = ഫിലിപ്പോസ് ശമര്യയിൽ.

🎯 ലഭിക്കുന്നവയുടെ മഹത്വം

ക്രിസ്ത്യാനികൾ ജീവിതത്തിൽ യാദൃശ്ചികമായി മാത്രം ഓർക്കുകയും ഓർപ്പിക്കുകയും ചെയ്യുന്ന കർത്താവിന്റെ കല്പനയാണ് വിചാരപ്പെടരുത് എന്നത്.
ഈ കല്പന ഓർക്കാത്തതും ഓർപ്പിക്കാത്തതും ഒരുപക്ഷെ വിചാരപ്പെടാതെ ഇരുന്നാൽ ലഭിക്കുന്നവയുടെ മഹത്വം മനസ്സിലാക്കാത്തതിനാലാവണം. യേശു കർത്താവ് പറഞ്ഞത് “എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു….സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും എന്നാണ്.
ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ പലരും കരുതിയിരിക്കുന്നത് വിചാരപ്പെടാതെയിരുന്നാൽ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വസ്ത്രവും മാത്രമല്ലേ ലഭിക്കു, അതു മാത്രം പോരല്ലോ എന്നാണ്.
എന്നാൽ ഈ ചിന്താഗതി തീർത്തും തെറ്റാണ്. കാരണം ലഭിക്കുന്നവയുടെ മഹത്വം അടിസ്ഥാനപ്പെട്ടിരിക്കുന്നത് അതിന്റെ ദാതാവിലാണ്. നാം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചാൽ അവിടുന്ന് നമുക്ക് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരും. അങ്ങനെ തരുന്നത് വെറുതെ പേരിന് ആവശ്യങ്ങൾ നിറവേറ്റുകയാണ് എന്ന് കരുതരുത്. കാരണം, ഈ ദൈവം വിതയും കൊയ്ത്തും കളപ്പുരയും ഇല്ലാത്ത ആകാശത്തിലെ പറവകളെ പുലർത്തുന്നവനാണ് വയലിലെ താമരയ്ക്ക് ശലോമോന്റെ സർവ്വ മഹത്വത്തിലും ഉയർന്ന സൗന്ദര്യം നല്കുന്നവനാണ് (മത്തായി 6:25-34). എല്ലാത്തിലും ഉപരി ഈ ദൈവം നമ്മുടെ പിതാവാണ്. അങ്ങനെയെങ്കിൽ മക്കളായ നമ്മെ എത്രമാത്രം കരുതും! ആകയാൽ ലഭിക്കുന്നവയുടെ മഹത്വം മനസ്സിലാക്കാം വിചാരപ്പെടാതെ ജീവിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794