Morning Inspira – 22.10.19

Uncategorized

🌅 MORNING INSPIRA….✍📆 22.10.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ 2 രാജാക്കന്മാർ (2 Kings) 15 = രാജാക്കന്മാരായ അസര്യാവ്, സെഖര്യാവ്, ശല്ലും, മെനഹേം, പെക്കഹ്യാവ്, പേക്കഹ്, യോഥാം
➡ യെഹെസ്കേൽ (Ezekiel) 18,19 = നീതിമാനായ യഹോവ.
➡ ലുക്കൊസ് (Luke) 20: 19-26 = നികുതി.
➡ 1 പത്രോസ് (1 Peter) 3: 1-7 = ദാമ്പത്യ ജീവിതത്തിനുള്ള നിർദ്ദേശങ്ങൾ.

🎯 പിതാവിന് ആശ്വാസവും പിൻഗാമികൾക്ക് മാതൃകയും

യെഹൂദാ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ദാവീദിനെക്കാൾ പന്ത്രണ്ട് വർഷങ്ങൾ കൂടുതൽ രാജ്യഭരണം നടത്തിയ രാജാവാണ് അസര്യാവ്. എന്നാൽ അദ്ദേഹത്തിന് അധികം നാളുകൾ പൊതുവേദികളിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുവാൻ കഴിയാതവണ്ണം അദ്ദേഹം കുഷ്ഠരോഗിയായി തീർന്നു.
ഒരു രാജാവെന്ന നിലയിൽ അസര്യാവിന് രോഗം ഒരു വെല്ലുവിളിയായിരുന്നെങ്കിലും ആ രോഗക്കിടക്കയിലും അദ്ദേഹത്തിന് ആശ്വാസമായി അവന്റെ മകൻ യോഥാം നിലനിന്നു. അവൻ തന്റെ പിതാവിനെ ഒരു പ്രത്യേക ശാലയിൽ ആക്കുകയും അദ്ദേഹത്തിന്റെ മരണം വരെ ചുമതലകൾ ഏൽപ്പിക്കപ്പെട്ട ഭാരവാഹിയായി ജനങ്ങൾക്ക് ന്യായം പരിപാലിക്കുകയും ചെയ്തു.
ദൈവം ചില സന്ദർഭങ്ങളിൽ നമ്മെ ചില പ്രതിസന്ധികളിലൂടെ കടത്തിവിട്ടു എന്നു വരാം, ഭാരപ്പെടേണ്ട നമുക്ക് ലഭിച്ച ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കാൻ യോഥാന്മാരെയും ദൈവം ആക്കിവെച്ചിട്ടുണ്ടാകും.
യോഥാം എന്നത്തെയും തലമുറയ്ക്ക് മാതൃകയാണ്. പിതാവിന്റെ ബലഹീനതയെ അദ്ദേഹം ഒരിക്കൽ പോലും തന്റെ സ്വാർത്ഥ ലാഭത്തിനായി വിനിയോഗിച്ചില്ല. അദ്ദേഹം തന്റെ പിതാവിന്റെ മരണം വരെ ഒരു ദാസനെപ്പോലെ പ്രവർത്തിക്കുകയും അദ്ദേഹത്തെ സംരക്ഷിക്കുകയും പിതാവിന്റെ കാലശേഷം പൂർവ്വീകരാൽ കൈമാറി വന്ന സംസ്കാരമെന്നവണ്ണം രാജസിംഹാസനത്തിൽ ഇരിക്കുകയുമാണുണ്ടായത് (2 രാജാക്കന്മാർ 15: 1-7).
ആകയാൽ, കർത്താവിൽ പ്രിയ വിശ്വാസികളേ, നമുക്ക് അസര്യാവിന്റെ അവസ്ഥയിലുള്ളവർക്ക് ഒരു ആശ്വസമാകാനും യോഥാമിന്റെ ജീവിതം മാതൃകയാക്കാനും സാധിക്കട്ടെ.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം
By: Evg. Johnson Lazar Uppukunnu
9400181794