MORNING INSPIRA – 23.01.19.

Uncategorized

🌅 MORNING INSPIRA….✍📆 23.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 31 = യാക്കോബ് സ്വദേശത്തേക്ക് മടങ്ങുന്നു.
➡ എസ്ഥേർ (Esther). 1 = വസ്ഥിയുടെ അഹങ്കാരം ആപത്തിന് കാരണമായി.
➡ മത്തായി (Mathews) 7: 15 – 23 = കള്ളപ്രവാചകന്മാർ.
➡ അപ്പോസ്തല. ( Acts) 9: 19 – 22 = ശൌൽ ദമസ്ക്കൊസിൽ ക്രിസ്തുവിന്റെ സാക്ഷിയായി.

🎯പിതാക്കന്മാരെക്കുറിച്ചുള്ള സാക്ഷ്യം.

പഴയനിയമവും പുതിയ നിയമവും പരിശോധിച്ചാൽ ഭക്തിയോടെ ജീവിച്ച പിതാക്കന്മാർ അവരുടെ തലമുറകളുടെ കാലത്ത് അവരുടെയോ മറ്റുള്ളവരുടെയോ സാക്ഷ്യത്തിലൂടെ പ്രശംസിക്കപ്പെട്ടതായി മനസ്സിലാക്കാൻ കഴിയും. ഇന്നത്തെ ക്രൈസ്തവർ പൈതൃകത്തിന് വലിയ പ്രധാന്യം കൊടുക്കാനുള്ള കാരണം ഇതാണ്. കേരളത്തിന്റെ മദ്ധ്യജില്ലകളിലുള്ള ക്രൈസ്തവ വീടുകളിൽ കയറിയാൽ വല്യപ്പന്മാരെക്കുറിച്ചുള്ള സാക്ഷ്യം സാധാരണയായി കേൾക്കാൻ കഴിയും.
നൂറ്റാണ്ടുമക്കൾക്ക് മുമ്പ് യാക്കോബ് ലാബാനുമായി സന്ധി ചെയ്യുന്ന സമയത്ത് യാക്കോബ് പറഞ്ഞത് തനിക്ക് ഈ അനുഗ്രഹം ഒക്കെ ഉണ്ടാകാനുള്ള കാരണം തന്റെ വല്യപ്പന്റെ ദൈവവും തന്റെ പിതാവ് ഭയപ്പെട്ടവനുമായവൻ തന്നെ അനുഗ്രഹിച്ചതിനാലാണെന്നാണ് (ഉല്പത്തി 31: 42). വായിക്കുമ്പോൾ ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും ആ സാക്ഷ്യം നേടിയെടുക്കാൻ അവർ കൊടുത്ത വില വലിയതാണ്. യാക്കോബ് ബാല്യത്തിൽ വല്യപ്പന്റെ മടിയിൽ കിടന്ന് കേട്ട കഥകൾ എല്ലാം ദൈവത്തെക്കുറിച്ചുള്ളതായിരുന്നു. വളർന്നപ്പോൾ ദൈവത്തെ ഭയപ്പെടുന്ന പിതാവിനെ അവൻ കണ്ടറിഞ്ഞു. കേവലം യാഗപീഠത്തിന്റെ മുമ്പിലും കുടുംബ പ്രാർത്ഥനയിലും മാത്രമാണ് അവർക്ക് ഭക്തി ഉണ്ടായിരുന്നതെങ്കിൽ ഒരിക്കലും യാക്കോബിൽ നിന്ന് ഇത്തരത്തിൽ ഒരു സാക്ഷ്യം ഉയരുകയില്ലായിരുന്നു.
പ്രിയരെ, നമ്മെക്കുറിച്ച് നമ്മുടെ തലമുറ എന്ത് സാക്ഷ്യം പറയും? ഇന്നത്തെ സാക്ഷ്യങ്ങളിൽ പലപ്പോഴും അഭിമാനത്തോടെ പലരും ഉയർത്തി പിടിക്കുന്നത് വല്യപ്പനെ മാത്രമാണ്. വല്യപ്പനെ ഭക്തിയുള്ളേ, അപ്പനെവിടെ? അബ്രഹാം മാത്രം പോരാ യിസഹാക്കും വേണം. പ്രാർത്ഥനയിലും പ്രസംഗത്തിലും പ്രബോധനത്തിലും മാത്രമല്ല എപ്പോഴും ഭക്തിയോടിരിക്കാം. നമ്മുടെ തലമുറകൾ അവരുടെ അനുഗ്രഹങ്ങൾക്ക് ഒപ്പം എന്നും നമ്മെ അഭിമാനത്തോടെ ഓർക്കട്ടെ.

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794