MORNING INSPIRA – 23.03.19

Uncategorized

🌅 MORNING INSPIRA….✍📆 23.03.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ലേവ്യപുസ്തകം (Leviticus ) 14 = കുഷ്ഠരോഗികളുടെയും വീടിന്റെയും ശുദ്ധീകരണം.
➡ സങ്കീർത്തനങ്ങൾ (Psalms ) 35 – 36 = ദുഷ്ടനിൽ നിന്നുള്ള വിടുതലും ദൈവത്തിന്റെ മനസ്സലിവും.
➡ മത്തായി (Mathews) 19: 1 – 12 = വിവാഹമോചനം.
➡ റോമർ (Romans) 3: 9 – 20 = നീതിമാൻ ആരുമില്ല.

🎯 അകത്തുനിന്ന് പുറത്തേക്ക് പുറത്തുനിന്ന് അകത്തേക്ക്

കുഷ്ടം എന്ന പകർച്ചവ്യാധി ബാധിച്ച വ്യക്തിയെ യിസ്രായേൽ ജനത്തിന്റെ നടുവിൽ നിന്ന് പുറത്തേക്ക് പറഞ്ഞയക്കണം എന്ന ദൈവ കല്പനയാണ് നാം ഇന്നലെ കണ്ടത്.
അത്തരമാളുകളെ അകത്തുനിന്ന് പുറത്തേക്ക് അയച്ചത് ദൈവത്തിന് അവരെക്കുറിച്ച് വിചാരം ഇല്ലാത്തതിനാലോ മുഖപക്ഷം ഉള്ളതിനാലോ അല്ല മറിച്ച് ആ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ്.
ഇന്ന് നാം വായിച്ച പതിനാലാം അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നത് അകത്ത് നിന്ന് ദൈവം അവരെ പുറത്തേക്ക് അയച്ചത് എന്നേക്കുമായിരുന്നില്ല മറിച്ച് രോഗം ശമിക്കുന്നതുവരെ മാത്രമായിരുന്നു. സൃഷ്ടാവും ശ്രേഷ്ട വൈദ്യനുമായ അവിടുന്ന് തക്കസമയത്ത് സൗഖ്യംനൽകുകയും പുറത്ത് നിന്ന് അകത്തേക്ക് അവരെ ആനയിക്കുയും ചെയ്യും. അകത്ത് നിന്ന് കഷ്ടരോഗിയോട് പുറത്തേക്ക് പോകു എന്ന് പറഞ്ഞ പുരോഹിതൻ അകത്ത് നിന്നില്ല പുറത്തേക്ക് ഇറങ്ങി വന്ന് അകത്തേക്ക് കയറിയാലും (വാക്യം 3) എന്നു പറയും. നമ്മുടെ ദൈവം അങ്ങനെ ചെയ്യിക്കും. അവിടുന്ന് ആരെയും തള്ളിക്കളയാത്ത നല്ലവനാണ്.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794