MORNING INSPIRA – 25.03.19

Uncategorized

🌅 MORNING INSPIRA….✍📆 25.03.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ലേവ്യപുസ്തകം (Leviticus ) 16 = മഹാപാപപരിഹാര ദിവസം.
➡ സങ്കീർത്തനങ്ങൾ (Psalms ) 38 = കഷ്ടപ്പെടുന്നവന്റെ പ്രാർത്ഥന.
➡ മത്തായി (Matthew) 19: 16 – 26 = ധനികനായ പ്രമാണിയും ധനവാന്റെ രക്ഷയും.
➡ റോമർ. (Romans) 4: 1 – 25 = അബ്രഹാം വിശ്വാസത്താൽ നീതികരിക്കപ്പെട്ടു.

🎯 പാപം ചുമന്ന് നിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ഐഹിക ശ്രുശ്രൂഷ ആരംഭിക്കുന്നത് സ്നാപക യോഹന്നാന്റെ സാക്ഷ്യത്തോടുകൂടെയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പിലൂടെ നടന്ന യേശുവിനെ ചൂണ്ടി അദ്ദേഹം പറഞ്ഞത് “ഇതാ ലോകത്തിന്റെ പാപത്തെ ചുമന്ന് നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ” എന്നാണ് (യോഹ 1: 29)
ഈ ഒരു സാക്ഷ്യം നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും യെഹൂദന് ഏറ്റവും എളുപ്പത്തിൽ മനസ്സിലാകും. എന്തെന്നാൽ കർത്താവായ യേശു ക്രിസ്തുവിന്റെ പാപത്തെ ചുമന്ന് നീക്കുന്ന ശുശ്രൂഷക്ക് നിഴൽ എന്നവണ്ണം അവർക്ക് മഹാ പാപപരിഹാര ദിവസത്തിൽ അവരുടെ പാപത്തെ ചുമന്ന് പാളയത്തിനു പുറത്തേക്ക് മരുഭുമിയിലേക്ക് നടന്നകലുന്ന ഒരു കുഞ്ഞാട് ഉണ്ട്.
മഹാ പാപപരിഹാര ദിവസത്തിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് കോലാട്ടുകൊറ്റന്മാരിൽ അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റന്റെ തലയിൽ മഹാപുരോഹിതൻ രണ്ട് കൈയ്യും വെക്കുമ്പോൾ യിസ്രായേലിന്റെ പാപം അതിന്റെ മേൽ ആകുകയും ആ ആട് ആ പാപത്തെയും ചുമന്നുകൊണ്ട് പാളയത്തിനു പുറത്തേക്ക് പോകുകയും ചെയ്യും (ലേവ്യ 16: 7, 8, 21- 22).
പ്രിയരെ, പിതാവായ ദൈവം നിയോഗിച്ചയച്ച പ്രകാരം നമ്മുടെ കർത്താവ് നമുക്കുവേണ്ടി നമ്മുടെ പാപങ്ങളെ ചുമന്ന് നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി മാറി പാപത്തെ ചുമന്ന് നീക്കി നമുക്ക് രക്ഷാ മാർഗം ഒരുക്കി. ആ രക്ഷയുടെ ഓഹരിക്കാരകാം രക്ഷിതാവിനെ സ്തുതിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794