MORNING INSPIRA – 27.01.19.

Uncategorized

🌅 MORNING INSPIRA….✍📆 27.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 36 = ഏശാവിന്റെ തലമുറ.
➡ എസ്ഥേർ (Esther). 5 = എസ്ഥേർ ഹാമാനു എതിരെയും ഹാമാൻ മോർദ്ദെഖായിക്കു എതിരെയും പ്രവൃത്തിക്കുന്നു.
➡ മത്തായി (Mathews) 8: 23 – 27 = യേശു കൊടുക്കാറ്റിനെ ശാസിക്കുന്നു.
➡ അപ്പോസ്തല. ( Acts) 10: 1- 8 = കൊർന്നല്യോസിന് ദർശനം ലഭിക്കുന്നു.

🎯 ഏശാവിന് എന്തിന് നന്മ

യിസഹാക്കിന്റെ മക്കളിൽ അഭിനന്ദാർഹമായ സ്വഭാവ ഗുണങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഏശാവ്. അവൻ വല്യപ്പന്റെയും അപ്പന്റെയും കൂടെ വിശ്വാസത്താൽ കൂടാരത്തിൽ പാർക്കാതെ കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിച്ച് അവയെ ആഹാരമാക്കുന്നതിൽ ഹരം കൊണ്ട വനസഞ്ചാരിയും ഒരു നേരത്തെ ആഹാരത്തിനായി ജ്യേഷ്ടാവകാശം വിറ്റുകളഞ്ഞവനും അന്യജാതി സ്ത്രികളെ വിവാഹം കഴിച്ച് മാതാപിതാക്കൾക്ക് വ്യസനം സമ്മാനിച്ചവനും സഹോദരനെ കൊല്ലാൻ ശ്രമിച്ച ക്രൂരനുമാണ്. ആകയാൽ ദൈവം അവനെ വെറുത്തിരുന്നു. എന്നിട്ടും ദൈവം അവന് വലിയ സമ്പത്ത് നൽകി. ( ഉല്പത്തി 33: 9; 36: 6, 7).
ഇത്ര അഭക്തനായി ജീവിച്ച ഏശാവിന് ദൈവം എന്തിനാണ് ഇത്രയെറെ നന്മകൾ നൽകിയത്? അഭക്തനായി ജീവിച്ചാലും നമുക്ക് ഭൗതിക അനുഗ്രഹങ്ങൾ ലഭിക്കുമോ? എന്നീ ചോദ്യങ്ങൾ നമുക്കീ സംഭവത്തിന്റെ വായനയിൽ ഉയരാൻ സാധ്യതയുണ്ട്. ഈ ചോദ്യങ്ങൾക്ക് ഉളള ഉത്തരമാണ് ഉല്പത്തി 36 ന്റെ 6, 7 വാക്യങ്ങൾ നൽകുന്നത്. “യാക്കോബിനോടു കൂടെ ഒന്നിച്ചു പാർക്കുവാൻ സാധിക്കാത്ത വണ്ണം സമ്പത്ത് ഉണ്ടായിരുന്നതിനാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.”
പ്രിയരെ, ദൈവം ഏശാവിന് ഭൗതിക നന്മകൾ കൊടുത്തില്ലായിരുന്നു എങ്കിൽ അവൻ എന്നും യാക്കോബിനു ഒരു ശത്രുവായോ അല്ലെങ്കിൽ ഒരു ആശ്രിതനായോ പാർക്കുമായിരുന്നു. അഭക്തനും അവിശ്വാസികളായി ബന്ധമുള്ളവനുമായ ഏശാവ് ശത്രുവായി പാർത്താൽ അത് യാക്കോബിനും കുടുംബത്തിനും സമാധാനത്തോടെ ജീവിക്കുന്നതിന് തടസ്സമാകും ഇനി അവൻ ആശ്രിതനായിട്ടാണ് പാർക്കുന്നതെങ്കിൽ യഹോവയെ വിശ്വാസമില്ലാത്ത അവന്റെ ഭാര്യന്മാരും അവർക്ക് ഉണ്ടായ മക്കളും യാക്കോബിന്റെ കുടുംബത്തിലെ ചിലരെ എങ്കിലും യഹോവയിൽ നിന്ന് അകറ്റും. ഇതു രണ്ടും സംഭവിക്കാതിരിക്കാനാണ് ദൈവം അവന് സമ്പത്ത് നൽകി അവനെ ഭൗതികമായി അനുഗ്രഹിച്ചത്. അവിടുന്ന് നമ്മുടെ (വിശ്വാസികളുടെ) സുഖകരമായ ജീവിതത്തിനായി എല്ലാം നന്നായി ചെയ്യുന്നവനാണ്.

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794