MORNING INSPIRA – 31.01.19.

Uncategorized

🌅 MORNING INSPIRA….✍📆 31.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 41 = യോസേഫ് മിസ്രയീമിലെ രണ്ടാമൻ.
➡ എസ്ഥേർ (Esther). 9 – 10 = യെഹൂദന്മാരുടെ വിജയവും മോർദ്ദോഖായിയുടെ ഉയർച്ചയും.
➡ മത്തായി (Mathews) 9: 14 – 26 = ഉപവാസത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശവും രണ്ട് അത്ഭുതളും.
➡ അപ്പോസ്തല. ( Acts) 11: 19 – 30 = അന്ത്യോക്ക്യയിലെ സഭ.

🎯 സ്വപ്നം നൽകുന്ന പാഠം

ദൈവം പണ്ട് തന്റെ വചനം മനുഷ്യരെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ (എബ്രായർ 1: 1) മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു സ്വപ്നം. ഇന്ന് നാം വായിച്ച ഫറവോന്റെ സ്വപ്നവുമായി നമുക്കൊരു ബന്ധവുമില്ല. അത് ആ കാലത്തേക്ക് മാത്രമായി ദൈവം നൽകിയതാണ്. എന്നാൽ ആ സ്വപ്നത്തിൽ നിന്ന് അതിന്റെ ഉദ്ദേശ്യത്തിൽ നിന്ന് നാം പഠിക്കേണ്ട ഒരു പാഠമുണ്ട്.
സ്വപ്നത്തിലൂടെ ദൈവം പറഞ്ഞത് രണ്ട് കാലം ഉണ്ടാകുവാൻ പോകുന്നു, ആദ്യകാലം സമൃദ്ധിയുടെയും രണ്ടാമത്തെ കാലം ക്ഷാമത്തിന്റെയും ആയിരിക്കും, ആകയാൽ സമൃദ്ധിയുടെ കാലഘട്ടത്തിൽ ലഭിക്കുന്നത് എല്ലാം ഉപയോഗിച്ച് തീർക്കാതെ വരുവാനുള്ള ക്ഷാമകാലത്തേക്ക് മാറ്റി വെക്കണം. സമൃദ്ധിയുടെ കാലം ഏഴു വർഷമുണ്ട്, ഒരു വർഷം നല്ല വിളവ് കിട്ടി ഇനി ഇത് തീർന്നിട്ട് അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞിട്ട് അടുത്ത വിത്ത് ഇറക്കാം എന്ന് കരുതരുത് നല്ല കാലം ഉള്ള നാൾ വരെ അദ്ധ്യാനിക്കണം (ഉല്പത്തി 41: 17 -36).
പ്രിയരെ, നമ്മുടെ ജീവിതത്തോടുള്ള ബന്ധത്തിൽ ഈ സ്വപ്നം നമുക്കൊരു നല്ല പാഠമല്ലെ? ജീവിതത്തിൽ സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും കാലഘട്ടവും കഷ്ടപ്പാടിന്റെയും അനാരോഗ്യത്തിന്റെയും കാലഘട്ടവും ഉണ്ട്. സമൃദ്ധിയുടെ കാലത്ത് ലഭിക്കുന്നതെല്ലാം ഉപയോഗിച്ച് തീർക്കാതെ നാളെക്കായി കരുതിവെക്കണം. ആരോഗ്യമുള്ള കാലത്ത് മൂഢനായ ധനികനെപ്പോലെ (ലൂക്കൊസ് 12: 19) എനിക്ക് ഇപ്പോൾ ആവശ്യത്തിന് എല്ലാം ഉണ്ടല്ലോ ഞാൻ വിശ്രമിക്കട്ടെ എന്ന് പറഞ്ഞ് അലസരായി ഇരിക്കരുത്, ആരോഗ്യമുള്ള നാളത്രയും അദ്ധ്യാനിക്കണം. അങ്ങനെ ചെയ്താൽ കഷ്ടപ്പാടിന്റെ കാലഘട്ടത്തെയും അനാരോഗ്യത്തിന്റെ കാലഘട്ടത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും.
യോസേഫ് പറഞ്ഞു സ്വപ്നം നൽകുന്ന പാഠം ഉൾക്കൊണ്ട് പ്രവൃത്തിച്ചാൽ ദേശം ക്ഷാമം കൊണ്ട് നശിക്കുകയില്ല, പ്രവൃത്തിച്ചില്ലെങ്കിലോ!!!

🌹ശുഭദിനം💐
Morning Inspiraവചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794