MORNING INSPIRA – 30.01.19.

Uncategorized

🌅 MORNING INSPIRA….✍📆 30.01.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ഉല്പത്തി (Genesis). 39 – 40 = യോസേഫ് – ഗ്രഹവിചാരകൻ, കാരഗ്രഹവിചാരകൻ.
➡ എസ്ഥേർ (Esther). 8 = യെഹൂദന്മാർ സുരക്ഷിതരാകുന്നു.
➡ മത്തായി (Mathews) 9: 9 – 13 = മത്തായിയുടെ വിളി, യേശുവിന്റെ ആഗമന ഉദ്ദേശ്യം.
➡ അപ്പോസ്തല. ( Acts) 11: 1 – 18 = ജാതികളുടെ മനസാന്തരത്തെക്കുറിച്ചുള്ള പത്രോസിന്റെ വിശദീകരണം.

🎯ഓർക്കാതെ മറന്നുകളഞ്ഞു

നാം മറ്റുള്ളവർക്ക് ചെയ്യുന്ന ഉപകാരങ്ങൾക്ക് പ്രത്യുപകാരമായി അവർ എന്തെങ്കിലും ചെയ്യണമെന്നോ അല്ലെങ്കിൽ നാം ആവശ്യപ്പെടുന്നകാര്യം ചെയ്തു തരേണമെന്നോ ചിന്തിക്കുന്നത് അഭിനന്ദാർഹമായ കാര്യമല്ല. എന്നാൽ നീണ്ട നാളത്തെ പ്രതികൂലങ്ങളിലൂടെ കടന്നു പോകുന്ന യോസേഫിന് സഹതടവുകാരനായ പാനപാത്ര വാഹകന്മാരുടെ പ്രമാണിയുടെ വിടുതൽ പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് അവൻ പാനപാത്ര വാഹകന്മാരുടെ പ്രമാണിയോട് ”നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയ ചെയ്ത് ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ച് എന്നെ ഈ വീട്ടിൽ നിന്ന് വിടുവിക്കേണമേ” (ഉല്പത്തി 39: 14) എന്ന് അപേക്ഷിച്ചത്.
പക്ഷെ കുണ്ടറയിലെ കൂരിരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും കുറ്റവാളി എന്ന അവസ്ഥയിൽ നിന്ന് നിരപരാധി എന്ന സാക്ഷ്യത്തിലേക്കും എത്തിപ്പെട്ടപ്പോൾ, താനും കുറ്റവാളിയെന്ന് തെറ്റിദ്ധരിക്കാൻ കാരണക്കാരനായ അപ്പക്കാരുടെ പ്രമാണി ശിക്ഷിക്കപ്പെട്ടതും കണ്ടപ്പോൾ പാനപാത്ര വാഹകന്മാരുടെ പ്രമാണി യോസേഫിനെ മറന്നുപോയി.
ഇതൊരു സ്വഭാവി കാര്യമായി നമുക്ക് തോന്നാം. എന്നാൽ ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് പാനപാത്ര വാഹകന്മാരുടെ പ്രമാണി യോസേഫിനെ ഒാർക്കാതെ അവനെ മറന്നു കളഞ്ഞു (വാ. 23) എന്നാണ്. ഓർക്കാതിരിക്കുക എന്നത് തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെ സന്തോഷത്തിൽ സ്വഭാവികമായി സംഭവിച്ചുപോകാവുന്ന കാര്യമാണ്. എന്നാൽ ആഘോഷങ്ങൾ കൊണ്ടൊന്നും ഒരാളെ മറന്നു കളയാനാവില്ല, അതും ജീവിതത്തിലെ നിർണായകമായ അവസരത്തിൽ സഹായിച്ച ഒരാളെ. തന്നിലേക്ക് ഒരോ സൗഭാഗ്യങ്ങളും വന്ന് അടുത്തപ്പോൾ ഇത് യോസേഫ് പറഞ്ഞ കാര്യമാണ് എന്ന് ഓർക്കാതെ മറവിയുടെ പട്ടികയിലേക്ക് യോസേഫ് മാറ്റപ്പെട്ടെങ്കിൽ അത് സ്വഭാവികമായി സംഭവിച്ചതല്ല. സർവശക്തനായ ദൈവം ചെയ്തതാണ്. കാരണം കുണ്ടറയുടെ വാതിൽ യോസേഫിന്ന് മുമ്പിൽ തുറക്കപ്പെടേണ്ടത് സഹതാപത്തിന്റെ ഫലമായിട്ടല്ല അംഗീകാരത്തിന്റെ പ്രതീകമായിട്ടാകണം. ആകയാൽ യോസേഫിന്റെ പേര് ഓർക്കേണ്ടത് ദൈവത്തിന്റെ സമയത്താണ്. വാക്യങ്ങൾ മുന്നോട്ട് പോകുമ്പോൾ അത് നാം വായിച്ചറിയും.
പ്രിയരെ, നമ്മുടെ ദൈവം എല്ലാം നന്നായി ചെയ്യുന്നവനും നന്മക്കായി ചെയ്യുന്നവനുമാണ്. ചിലർ നമ്മെ ഓർക്കാത്തതും മറന്നുപോകുന്നതും ദൈവത്തിന്റെ സമയത്ത് നമ്മെ ഓർമ്മിപ്പിക്കപ്പെടാൻ വേണ്ടിയാണ്.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794