MORNING INSPIRA – 31.03.19

Uncategorized

🌅 MORNING INSPIRA….✍📆 31.03.19.

📖 വായന ഭാഗം 📌 പ്രധാന വിഷയങ്ങൾ
➡ ലേവ്യപുസ്തകം (Leviticus ) 22 = പുരോഹിതന്മാർക്കുള്ള നിയമങ്ങളും പ്രസാദകരമല്ലാത്ത യാഗങ്ങളും.
➡ സങ്കീർത്തനങ്ങൾ (Psalms ) 49 = മനുഷ്യന്റെ വീണ്ടെടുപ്പ്.
➡ മത്തായി (Matthew) 21: 1 – 11 = യേശുവിന്റെ യെരുശലേമിലേക്കുള്ള വിജയ പ്രവേശനം.
➡ റോമർ (Romans) 7: 7 – 12 = ഉള്ളിൽ വസിക്കുന്ന പാപം.

🎯 പ്രസാദമാകത്തക്കവണ്ണം സ്തോത്രയാഗം

പരീക്ഷയുടെ ചൂട് ശമിച്ചുകൊണ്ട് മാർച്ച് മാസം നമ്മോടു വിടപറയുമ്പോൾ പകലോന്റെ ചൂടിൽ കേരളം ചുട്ടുപൊങ്ങുകയാണ്. വർഗീയവാദികളുടെ ചൂടിൽ ദൈവത്തെ ആരാധിക്കാൻ അനേകർക്ക് കഴിയാതിരിക്കുബോൾ ദൈവകൃപയാൽ പരസ്യമായി ദൈവത്തെ ആരാധിക്കാൻ നമുക്കവസരം ലഭിച്ചിരിക്കുകയാണ്.
അന്ധകാരം പിടിച്ചുകിടന്ന നമ്മുടെ ജീവിതത്തിൽ ദൈവം നമ്മിൽ തെളിയിച്ച വെളിച്ചത്തിന്റെ ചൂടിൽ ദൈവത്തെ ആരാധിക്കാനായി നാം ആഗതരാകുമ്പോൾ ഇന്ന് നാം വായിച്ച ലേവ്യ 22: 29 നമ്മെ പഠിപ്പിക്കുന്നത് നാം യഹോവക്കു സ്തോത്രയാഗം അർപ്പിക്കുന്നു എങ്കിൽ അത് അവന് പ്രസാദകരമായ നിലയിൽ ആയിരിക്കേണം എന്നാണ്.
പ്രിയരെ, കൊമ്പും കുളമ്പുമുള്ള കാളയെക്കാളും തടിപ്പിച്ച ആട്ടുകൊറ്റനെക്കാളും ദൈവം പ്രസാദിക്കുന്നത് സ്തോത്രയാഗത്തിലാണ്. പക്ഷെ അശുദ്ധിയോടെയാണ് നാമത് അർപ്പിക്കുന്നതെങ്കിൽ ദൈവം ഒരിക്കിലും അതിൽ പ്രസാദിക്കുകയില്ല. ആകയാൽ കഴിഞ്ഞയാഴ്ച്ച അബദ്ധവശാൽ സംഭവിച്ചുപോയ അശുദ്ധിയെ പശ്ചാതാപത്തിലൂടെയും ഏറ്റുപറച്ചിലിലൂടെയും നീക്കിക്കളഞ്ഞ് യോഗ്യമായ നിലയിലും രീതിയിലും ദൈവത്തിനു പ്രസാദകരമായ സ്തോത്രയാഗം നമുക്കർപ്പിക്കാം.

🌹ശുഭദിനം💐
Morning Inspira – വചനവായനക്ക് പുതിയൊരു മുഖം.
By: Evg. Johnson Lazar Uppukunnu
9400181794