പെസഹാ ദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞ യാഗപീഠം

News, ലേഖനങ്ങൾ

മൂന്നാം ദേവാലയ നിര്‍മാണത്തിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞിരിക്കുകയാണ് യഹൂദന്മാര്‍.. ലേവ്യരായ പുരോഹിതന്മാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.. യാഗപീഠവും അനുബന്ധ ഉപകരണങ്ങളും പുരോഹിതന്മാരും ആണ് ചിത്രത്തില്‍. കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ യാഗപീഠം അവര്‍ സമീപ ഭാവിയില്‍ പണിയും എന്ന് വിശ്വസിക്കുന്ന ദേവാലയത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി തയാര്‍ ചെയ്തിട്ടുള്ളതാണ്‌. ഒരു സ്ഥലത്ത് നിന്നും ഇളക്കി എടുത്ത് വേറെ സ്ഥലത്ത് പുനര്‍ ക്രമീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. യെരുശലെമിലെ ടെമ്പിള്‍ ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ നിന്നും.

ഈ വരുന്ന നിസാന്‍ മാസം പതിനാലാം തിയതി (ഏപ്രില്‍ 3 ന്) പെസഹായോടുള്ള ബന്ധത്തില്‍ നടക്കുന്ന യഗാര്‍പ്പണ ശുശ്രൂഷയ്ക്ക് വേണ്ടി ഈ യാഗപീഠം ഉപയോഗിക്കുവാന്‍ കഴിയും. ഈ യാഗാര്‍പ്പണം നടക്കുന്നതിന് ദേവാലയം വേണമെന്ന് നിര്‍ബന്ധമില്ല. പഴയ ദേവാലയം നിന്നിരുന്ന, ഇന്ന് ടെമ്പിള്‍ മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലത്ത്, ഈ യാഗപീഠം കൊണ്ട് സ്ഥാപിക്കുകയും അവിടെ യാഗം നടത്താന്‍ കഴിയുകയും ചെയ്യും എന്നാണ് അവര്‍ പ്ലാന്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കിടയില്‍ ടെമ്പിള്‍ മൌണ്ടില്‍ ഇങ്ങനെ ഒരു യഗാര്‍പ്പണത്തിന് വേദി ഒരുങ്ങുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് ഈ യാഗപീഠത്തിന്‍റെ നിര്‍മാണം വളരെ പ്രാധ്യാന്യം അര്‍ഹിക്കുന്നു.

നിരവധി ചിന്തകളെ ഈ ചിത്രങ്ങള്‍ നമ്മുടെ മനസിലേക്ക് കൊണ്ടുവരും.. ജീവനില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് ജീവിപ്പിക്കാന്‍ കഴിയാത്ത ഒരു പ്രമാണം അനുസരിച്ച് ദൈവത്തെ ആരാധിക്കുന്ന, ദൈവകൃപ തിരിച്ചറിഞ്ഞ് അതില്‍ നിലനില്‍ക്കാതെ പോയതുകൊണ്ട് ഭാഗികമായി പുറന്തള്ളപ്പെട്ട യഹൂദന്മാര്‍ അതെ സമയം അനേക പഴയനിയമ/ പുതിയനിയമ പ്രവചനങ്ങളുടെ അക്ഷരം പ്രതിയുള്ള സമകാലിക നിവൃത്തിയിലേക്കും വിരല്‍ ചൂണ്ടുന്നു!